തിരുവനന്തപുരം : കെ റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർവേയുടെ ഭാഗമായി സ്ഥാപിക്കുന്ന സർവേക്കല്ലുകള്‍ പിഴുതെറിയുമെന്ന് പറഞ്ഞാൽ പിഴുതെറിയുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. പദ്ധതിയുടെ ഡിപിആറിലുള്ളതല്ല മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി പോലും വിശ്വസിക്കാത്ത ഡിപിആറാണ് തയാറാക്കിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.
പദ്ധതിയിലെ റിപ്പോർട്ടിൽ ഡാറ്റാ കൃത്രിമം നടന്നിട്ടുണ്ട്. മൊത്തത്തിൽ ഒരു തട്ടിപ്പ് പ്രസ്ഥാനമാണ് കെ റെയിൽ കോർപ്പറേഷനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.