ETV Bharat / state

'യുക്രൈന്‍ യുദ്ധത്തിൽ സര്‍ക്കാര്‍ സന്തോഷിക്കുന്നു' ; യാഥാർഥ്യ ബോധമില്ലാത്ത ബജറ്റെന്ന് വി.ഡി സതീശന്‍ - ബജറ്റിനെതിരെ വി ഡി സതീശന്‍

ജനങ്ങളെ തകർച്ചയിൽ നിന്ന് കരകയറ്റാൻ വേണ്ടതൊന്നും ബജറ്റിൽ ഇല്ലെന്ന് പ്രതിപക്ഷ നേതാവ്

Opposition leader VD Satheeshan  VD Satheeshan criticizes budget  Kerala budget 2022  ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷം  ബജറ്റിനെതിരെ വി ഡി സതീശന്‍  യാഥാർത്ഥ്യബോധമില്ലാത്ത ബജറ്റെന്ന് വിഡി സതീശന്‍
യുക്രൈന്‍ യുദ്ധത്തിൽ സന്തോഷിക്കുന്നത് കേരള സർക്കര്‍; യാഥാർത്ഥ്യബോധമില്ലെന്ന് വിഡി സതീശന്‍
author img

By

Published : Mar 11, 2022, 3:33 PM IST

Updated : Mar 14, 2022, 4:59 PM IST

തിരുവനന്തപുരം : സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രണ്ടാം പിണറായി സർക്കാരിന്‍റെ ബജറ്റ് യാഥാർഥ്യ ബോധത്തോടെയുള്ളതല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ജനങ്ങളുടെ വിശ്വാസ്യത തകർക്കുന്നതാണ് ബജറ്റ്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തെ ബജറ്റിലെ പദ്ധതികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു സതീശന്‍റെ വിമർശനം.

'യുക്രൈന്‍ യുദ്ധത്തിൽ സര്‍ക്കാര്‍ സന്തോഷിക്കുന്നു' ; യാഥാർഥ്യ ബോധമില്ലാത്ത ബജറ്റെന്ന് വി.ഡി സതീശന്‍

ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പറച്ചിലില്‍ മാത്രം ഒതുങ്ങി. യാതൊരു ഗവേഷണവും ആരോഗ്യമേഖലയിൽ നടന്നിട്ടില്ല. കൂടാതെ പ്രഖ്യാപിച്ച 70% പദ്ധതികളും നടപ്പിലാക്കിയിട്ടില്ലെന്നും സതീശൻ ആരോപിച്ചു.

സംസ്ഥാനം അപകടാവസ്ഥയിൽ

കേരളം അപകടകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നിങ്ങുന്നത്. വരവ് കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന സ്ഥിതിയാണിന്ന് കേരളത്തിൽ. പദ്ധതികളുടെ പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. ജനങ്ങളെ തകർച്ചയിൽ നിന്ന് കരകയറ്റാൻ വേണ്ടതൊന്നും ബജറ്റിൽ ഇല്ലെന്നും സതീശൻ പറഞ്ഞു.

Also Read: സാങ്കേതിക വിദ്യയുടെ കൈപിടിച്ച്, കൃഷിയെ കൈവിടാതെ കാല്‍ നൂറ്റാണ്ടിന്‍റെ വികസന പദ്ധതിയുമായി ബാലഗോപാല്‍

കെ റെയിൽ പരാജയം

രണ്ട് ലക്ഷം കോടി രൂപയുടെ കെ റെയിൽ നടപ്പിലാക്കാനാണ് സർക്കാരിന് വ്യഗ്രത. എന്നാൽ അതിൽ പരാജയപ്പെട്ടെന്നും സതീശൻ പറഞ്ഞു. റീബിൽഡ് കേരളയ്ക്കായി നീക്കിവച്ചതിന്‍റെ അഞ്ചിൽ ഒന്നുപോലും ചെലവാക്കിയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ആസൂത്രണ പ്രക്രിയ തകർന്നു, കേന്ദ്ര ഫണ്ട് ലഭിക്കില്ല

9,432 കോടി രൂപ കേന്ദ്രാവിഷ്ക്രത പദ്ധതികൾക്കായി മാറ്റിയിട്ടും ചെലവഴിച്ചില്ല. ഇങ്ങനെയെങ്കിൽ കേന്ദ്രഫണ്ട് ലഭിക്കില്ലെന്നും സതീശൻ സുചിപ്പിച്ചു. പ്രഖ്യാപിക്കുന്ന പദ്ധതികൾക്കെല്ലാം വലതുപക്ഷ വ്യതിയാനം പ്രകടമാണ്.

യുക്രൈനിലെ യുദ്ധത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് കേരള സർക്കാരാണ്. ഇന്ധന വില വർധനയുണ്ടായാൽ അതിൽ നിന്നും വലിയ നികുതി സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും സതീശൻ പരിഹസിച്ചു.

Last Updated : Mar 14, 2022, 4:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.