കോഴിക്കോട് : കെ-റെയില്‍ പദ്ധതിയില്‍ ശശി തരൂരിന്‍റെ നിലപാട് പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിവേദനത്തില്‍ ഒപ്പിടാത്തതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പളം കൊടുക്കാതെ, സര്‍ക്കാര്‍ സില്‍വെര്‍ ലൈന്‍ പദ്ധതിക്ക് പിന്നാലെ ഓടുകയാണ്. കെഎസ്‌ആര്‍ടിസിയെ അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. കെ-റെയില്‍ വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍യിട്ടില്ല.
Also Read: കെ-റെയിലിനെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്; നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച്
കണ്ണൂര്‍ വിസി നിയമനത്തില്‍ പ്രതിപക്ഷം ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഉന്നയിച്ച കാര്യങ്ങള്‍ തെളിഞ്ഞ സാഹചര്യത്തില്‍ മന്ത്രി ആര്‍.ബിന്ദു രാജി വെക്കണമെന്നും സതീശന്‍ പറഞ്ഞു.