ETV Bharat / state

നടക്കുന്നത് വര്‍ഗീയ പ്രീണനം: മുഖ്യമന്ത്രിക്കെതിരെ വിഡി സതീശന്‍

ആഭ്യന്തരവകുപ്പിൽ ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് നിയന്ത്രണം ഉണ്ടാകണമെന്ന് പ്രതിപക്ഷന നേതാവ്

author img

By

Published : Apr 16, 2022, 10:09 AM IST

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍  വിമര്‍ശനവുമായി വിഡി സതീശന്‍;  സുബൈര്‍ വധകേസ്്
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

തിരുവനന്തപുരം: സുബൈര്‍ വധക്കേസിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാന്‍ മറന്ന് പോയെന്നും സോഷ്യല്‍ എന്‍ജിനിയറിങ് എന്ന പേരില്‍ വര്‍ഗീയ പ്രീണനമാണ് നടത്തുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു. വർഗീയ പ്രീണനം നടത്തുന്നതിനാൽ വർഗീയ ശക്തികൾക്കും അക്രമികൾക്കും എതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും അതുകൊണ്ട് ഒരു വിഷു ദിനം കൂടി സങ്കടത്തിലവസാനിച്ചെന്നും പോസ്റ്റില്‍ പറയുന്നു.

വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ വിവിധ വർഗീയ സംഘടനകൾ ശ്രമിക്കുന്നത് സർക്കാർ കൈയും കെട്ടി നോക്കി നിൽക്കുകയാണ്. ആഭ്യന്തരവകുപ്പിൽ ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് നിയന്ത്രണം ഉണ്ടാകണം. വർഗീയശക്തികളെ നിലയ്ക്ക് നിർത്തി ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കണമെന്നും വി ഡി സതീശൻ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആവശ്യപ്പെട്ടു.

also read:സുബൈര്‍ വധം: അന്വേഷണം ആര്‍.എസ്എ.സിനെ കേന്ദ്രീകരിച്ചെന്ന് എസ്.പി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.