ETV Bharat / state

കാസർകോട് മുൻ കലക്‌ടറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് - former kasargod collector sajith babu

എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ടപരിഹാരം നൽകുന്നതിലെ കാലതാമസം സംബന്ധിച്ച് അടിയന്തര പ്രമേയത്തിൽ സംസാരിക്കുമ്പോഴാണ് വിമർശനം.

എൻഡോസൾഫാൻ കമ്പനിയുടെ ഏജൻ്റ്  കാസർകോഡ് മുൻ കലക്‌ടറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്  കാസർകോഡ് മുൻ കലക്‌ടറിനെതിരെ പ്രതിപക്ഷ നേതാവ്  കാസർകോഡ് മുൻ കലക്‌ടറിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ്  പ്രതിപക്ഷ നേതാവ്  പ്രതിപക്ഷ നേതാവ് വിഡി സതീശൻ  വിഡി സതീശൻ  സതീശൻ  എൻഡോസൾഫാൻ  എൻഡോസൾഫാൻ ഇര  കാസർകോഡ്  കാസർകോഡ് മുൻ കലക്‌ടർ സജിത്ത് ബാബു  സജിത്ത് ബാബു  opposition leader  opposition leader vd satheesan lashes out at former kasargod collector sajith babu  vd satheesan  satheesan  kasargod  sajith babu  former kasargod collector sajith babu  opposition leader vd satheesan slammes kasargod collector sajith babu
കാസർകോഡ് മുൻ കലക്‌ടറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്
author img

By

Published : Oct 6, 2021, 12:16 PM IST

Updated : Oct 6, 2021, 12:32 PM IST

തിരുവനന്തപുരം: കാസർകോട് മുൻ കലക്‌ടർ സജിത്ത് ബാബുവിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ടപരിഹാരം നൽകുന്നതിലെ കാലതാമസം സംബന്ധിച്ച് അടിയന്തര പ്രമേയത്തിൽ സംസാരിക്കുമ്പോഴാണ് വിമർശനം.

ദുരിതമനുഭവിക്കുന്നവരൊന്നും എൻഡോസൾഫാൻ ഇരകളല്ല എന്നാണ് മുൻകലക്‌ടർ പറയുന്നത്. താനാണ് കാർഷിക ശാസ്ത്രജ്ഞനെന്നും റിപ്പോർട്ടുകൾ തെറ്റാണെന്നും ഈ ഉദ്യോഗസ്ഥൻ നിലപാട് എടുക്കുകയാണ്. മൂന്ന് ഘട്ട പരിശോധന നടത്തി തയാറാക്കിയ എൻഡോസൾഫാൻ ഇരകളുടെ ലിസ്റ്റ് മുഴുവൻ പുനഃപരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം. എൻഡോസൾഫാൻ കമ്പനിയുടെ ഏജൻ്റായാണ് മുൻ കലക്‌ടർ സംസാരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

കാസർകോട് മുൻ കലക്‌ടറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

ALSO READ: വന്യജീവി ആക്രമണം തടയാൻ മാസ്റ്റർ പ്ലാൻ തയ്യാറായെന്ന് വനം മന്ത്രി

ഇരകൾ സഹായം തേടിയെത്തുമ്പോൾ ഔദാര്യം തേടിയെത്തിയവരെ എന്നപോലെ അപമാനിക്കുകയാണ്. ഇരകളെ മാത്രമല്ല അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയും അപമാനിക്കുന്നു. പൈങ്കിളി നോവലിസ്റ്റ് എന്ന് വിളിച്ചാണ് അംബികാസുതൻ മങ്ങാടിനെ പോലെയുള്ളവരെ അപമാനിക്കുന്നത്. കലക്‌ടർ സർക്കാരിന്‍റെ പ്രതിനിധിയാണ്. അതുകൊണ്ട് തന്നെ കലക്‌ടറുടെ നിലപാട് തന്നെയാണോ സർക്കാറിൻ്റേതുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഉദ്യോഗസ്ഥരുടെ കൈകളിലേക്ക് ഇരകളെ എറിഞ്ഞു കൊടുക്കരുതെന്നും സതീശൻ ആവശ്യപ്പെട്ടു.

Last Updated : Oct 6, 2021, 12:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.