ETV Bharat / state

ചോദ്യങ്ങള്‍ക്ക് മറുപടി വേണം; കെ-റെയിലിൽ നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ്

കെ-റെയിൽ പദ്ധതിയുടെ ഡി.പി.ആര്‍ എന്തുകൊണ്ട് പുറത്തു വിടുന്നില്ലെന്നതാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യം. സര്‍വേ നടത്താതെ സ്ഥലം ഏറ്റെടുക്കാന്‍ എന്തിനാണിത്ര വാശിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു.

Opposition leader VD Satheesan on K-Rail Project  കെ-റെയിൽ പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ യുഡിഎഫ്  congress on silver line project
ചോദ്യങ്ങള്‍ക്ക് മറുപടി വേണം; കെ-റെയിലിൽ നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ്
author img

By

Published : Jan 1, 2022, 12:48 PM IST

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യത്തില്‍ യു.ഡി.എഫിന്‍റേത് കര്‍ക്കശ നിലപാടാണ്. അശാസ്ത്രീയമെന്ന് പഠനത്തില്‍ കണ്ടെത്തിയതിനാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതിയാണിത്.

ഡി.പി.ആര്‍ കാണാതെയാണ് പ്രതിപക്ഷം പ്രതികരിക്കുന്നതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം സത്യമാണ്. ഡി.പി.ആര്‍ എന്തുകൊണ്ട് പുറത്തു വിടുന്നില്ലെന്നതാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യം. ഡി.പി.ആര്‍ പോലുമില്ലാത്ത ഒരു പദ്ധതിക്ക് സര്‍ക്കാര്‍ എന്തിന് പോയി എന്നതാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രസക്തമായ ചോദ്യം.

ചോദ്യങ്ങള്‍ക്ക് മറുപടി വേണം; കെ-റെയിലിൽ നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ്

ALSO READ: വിദേശ പൗരന്‍ മദ്യം ഒഴുക്കി കളഞ്ഞ സംഭവം: പൊലീസിനെതിരെ മന്ത്രി റിയാസ്

സര്‍വേ നടത്താതെ സ്ഥലം ഏറ്റെടുക്കാന്‍ എന്തിനാണിത്ര വാശിയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഡി.പി.ആര്‍ പോലും തയാറാകാതെ വിദേശ കമ്പനിയുമായി ചര്‍ച്ചയ്ക്ക് പോയത് ആരാണ്. കേരളം ഭരിക്കുന്നത് ഇടതു സര്‍ക്കാരല്ല.

തീവ്ര വലതുപക്ഷ നിലപാടുള്ള സര്‍ക്കാരാണ്. സര്‍ക്കാരിന്‍റെ തലയില്‍ കോര്‍പ്പറേറ്റ് ആഭിമുഖ്യമാണ്. അഴിമതിയുള്ള എല്ലാ പദ്ധതികളിലുമുള്ള അനാവശ്യ ധൃതി കെ-റയിലിനുമുണ്ടെന്നും സതീശന്‍ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.