ETV Bharat / state

പ്രതിപക്ഷ ശബ്‌ദത്തെ അടിച്ചമർത്താൻ ശ്രമം, മുഖ്യമന്ത്രിയുടെ മാതൃക മോദി; പരിഹസിച്ച് വി.ഡി സതീശൻ - കേരള നിയമസഭ സമ്മേളനം

മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതെന്ന് വി.ഡി സതീശൻ.

Opposition leader VD Satheesan kerala legidlative assembly  Opposition boycotts assembly proceedings  സഭ നടപടികൾ ബഹിഷ്‌കരിച്ച് പ്രതിപക്ഷം  കേരള നിയമസഭ സമ്മേളനം  മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
പ്രതിപക്ഷ ശബ്‌ദത്തെ അടിച്ചമർത്താൻ ശ്രമം, മുഖ്യമന്ത്രിയുടെ മാതൃക മോദി; പരിഹസിച്ച് വി.ഡി സതീശൻ
author img

By

Published : Jun 27, 2022, 12:09 PM IST

തിരുവനന്തപുരം: പ്രതിപക്ഷ ശബ്‌ദത്തെ അടിച്ചമർത്താൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സഭയിൽ സംഘർഷം ഉണ്ടാക്കാൻ ഭരണപക്ഷം ആസൂത്രിതമായി എത്തുകയായിരുന്നുവെന്നും പ്രതിപക്ഷം സഭ നടപടികൾ ബഹിഷ്‌കരിച്ച് പുറത്തു വന്ന ശേഷം വി.ഡി സതീശൻ പറഞ്ഞു. മന്ത്രിമാരും എംഎൽഎമാരും മുദ്രാവാകും വിളിക്കുകയായിരുന്നു. അതുകൊണ്ടാണ് നടപടികളോട് സഹകരിക്കാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പ്രതിപക്ഷ ശബ്‌ദത്തെ അടിച്ചമർത്താൻ ശ്രമം, മുഖ്യമന്ത്രിയുടെ മാതൃക മോദി; പരിഹസിച്ച് വി.ഡി സതീശൻ

സ്വർണക്കടത്ത് കേസിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഭരണപക്ഷ ശ്രമം. മുഖ്യമന്ത്രിയ്ക്ക് പ്രതിരോധം തീർക്കാനാണ് ശ്രമമെങ്കിൽ ഇതുകൊണ്ടൊന്നും പിണറായി വിജയനെ രക്ഷിക്കാനാകില്ല. മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത്. പൊലീസിൻ്റെ സഹായത്തോടു കൂടിയാണ് അക്രമം നടക്കുന്നത്.

നിയമസഭയിലെ മാധ്യമവിലക്ക് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണ്. മോദി സ്റ്റൈലിലാണ് കാര്യങ്ങൾ നടക്കുന്നത്. മോദിയാണ് മുഖ്യമന്ത്രിയുടെ മാതൃകയെന്നും വി.ഡി സതീശൻ പരിഹസിച്ചു.

Also Read: കറുപ്പണിഞ്ഞ് പ്രതിപക്ഷ യുവ എം.എല്‍.എമാര്‍; സഭയില്‍ മാധ്യമ നിയന്ത്രണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.