ETV Bharat / state

ആഭ്യന്തര വകുപ്പ് ഭരിക്കുന്ന ഉപജാപക സംഘം പൊലീസ് സേനയിലെ അധികാര ശ്രേണിയെ നശിപ്പിച്ചു ; വി ഡി സതീശൻ - പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

താനൂരിൽ പൊലീസ് കസ്റ്റഡിയിൽ താമിർ ജാഫ്രിയെന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിൽ സംസാരിക്കായിരുന്നു അദ്ദേഹം. താനൂര്‍ കസ്റ്റഡി മരണം ഒറ്റപ്പെട്ട സംഭവമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെയും അദ്ദേഹം പരിഹസിച്ചു

Opposition leader VD Satheesan  വി ഡി സതീശൻ  VD Satheesan  കേരള പൊലീസ്  താനൂര്‍ കസ്റ്റഡി മരണം  Tanur Custodial Death  ആഭ്യന്തര വകുപ്പ്  നിയമസഭ  താമിർ ജാഫ്രി  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  Kerala police
Opposition leader VD Satheesan Criticized home ministry and Kerala police
author img

By

Published : Aug 10, 2023, 12:52 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയല്ല ഉപജാപക സംഘമാണ് ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘം പൊലീസിനെ മുഴുവൻ നിയന്ത്രിക്കുകയാണെന്നും ഇത് പൊലീസ് സേനയിലെ അധികാര ശ്രേണിയെ നശിപ്പിച്ചു എന്നും ആർക്കെതിരെ കേസെടുക്കണം ആർക്കെതിരെ കേസെടുക്കേണ്ട എന്നെല്ലാം നിശ്ചയിക്കുന്നത് ഈ സംഘമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

വേണ്ടപ്പെട്ടവരെയെല്ലാം കേസിൽ നിന്നും ഒഴിവാക്കുകയാണ്. ഈ സംഘം തീരുമാനിക്കുന്നത് മാത്രമേ പൊലീസിൽ ചെയ്യാൻ കഴിയുന്നുള്ളൂ. ഇതിന്‍റെ ഫലമാണ് പരിതാപകരവും പരിഹാസ്യവുമായ നിലയിലേക്ക് പൊലീസിനെ എത്തിച്ചതെന്നും സതീശൻ വിമർശിച്ചു. താനൂരിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജാഫ്രിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

പ്രതിപക്ഷത്തു നിന്നും എം ഷംസുദ്ദീനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. ഒരുകാലത്തും പൊലീസ് ഇതുപോലെ ക്രിമിനൽ വത്‌കരിച്ചിട്ടില്ലെന്നു താനൂരിൽ നടന്നത് കസ്റ്റഡി കൊലപാതകമാണെന്നും ഷംസുദ്ദീൻ ആരോപിച്ചു. പൊലീസ് പറയുന്നതുപോലെ താനൂരിൽ നിന്നല്ല താമിർ ജാഫ്രിയെ കസ്റ്റഡിയിലെടുത്തത്. ചേളാരിയിലെ എസ്‌പിയുടെ നിയന്ത്രണത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്‌തതായി ദൃക്‌സാക്ഷികൾ തന്നെ പറഞ്ഞിട്ടുണ്ട്.

അതിനുശേഷം പൊലീസ് ക്വാട്ടേഴ്‌സിലെത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിനുശേഷം മൂന്ന് സ്റ്റേഷൻ പരിധി കഴിഞ്ഞാണ് താനൂർ പൊലീസ് സ്റ്റേഷനിൽ പ്രതികളെ എത്തിച്ചത്. മലദ്വാരത്തിൽ വരെ ലാത്തി കുത്തിയിറക്കി മർദിച്ചു. പുലർച്ചെ 4.25ന് മരണപ്പെട്ട താമിർ ജാഫ്രിക്കെതിരെ ഏഴുമണിക്ക്, ഒന്നാം പ്രതിയാക്കി മയക്കുമരുന്ന് കേസിൽ എഫ്ഐആർ ഇടുകയാണ് പൊലീസ് ചെയ്‌തത്. മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാൻ പോലും പൊലീസ് തയ്യാറായില്ല. മലപ്പുറം എസ്‌പിയുടെ നേതൃത്വത്തിലാണ് ഇതെല്ലാം നടന്നത്. എസ്‌പിയെ സസ്പെൻഡ് ചെയ്‌ത് അന്വേഷണം നടത്തണമെന്നും എം ഷംസുദ്ദീൻ ആവശ്യപ്പെട്ടു.

അന്വേഷണം സിബിഐക്ക് : താനൂർ കസ്റ്റഡി മരണം സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ഉടൻ വിജ്ഞാപനം ഇറങ്ങുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ ആരും ആക്രമിക്കപ്പെടാൻ പാടില്ല എന്നതാണ് സർക്കാർ നിലപാട്. കുറ്റം ചെയ്‌തവർ ആരായാലും രക്ഷിക്കപ്പെടില്ല. ലോക്കപ്പുകൾ ആരെയും തല്ലാനുള്ള സ്ഥലമല്ല. പൊലീസിന് ആരെയും തല്ലിക്കൊല്ലാനുള്ള അധികാരവുമില്ല.

പൊലീസിന്‍റെ ഭാഗത്തുനിന്ന് ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായ നടപടി എടുത്തിട്ടുണ്ട്. 27 പൊലീസുകാരെയാണ് ക്രിമിനൽ കേസിൽ ഉൾപ്പെട്ടതിന് സർക്കാർ സർവീസിൽ നിന്ന് പുറത്താക്കിയത്. 2016 ന് ശേഷം പൊലീസിന്‍റെ ഭാഗത്തുനിന്ന് വലിയതോതിൽ അതിക്രമങ്ങൾ ഉണ്ടാകുന്നില്ല. യുഡിഎഫ് ഭരണകാലത്ത് 13 കസ്റ്റഡി മരണങ്ങൾ ഉണ്ടായി. അതിൽ അഞ്ചു കേസുകളിൽ ഒരു ഉദ്യോഗസ്ഥനെതിരെയും നടപടി ഉണ്ടായില്ല. ഒരു കേസിൽ ശാസന മാത്രമായിരുന്നു നടപടി.

കസ്റ്റഡി മരണത്തിൽ മലപ്പുറം എസ്‌പിക്കെതിരെ പ്രത്യേകം അന്വേഷണം നടത്തും. സിബിഐ കേസിന്‍റെ എല്ലാ വശങ്ങളും അന്വേഷിക്കണമെന്നും ആവശ്യമായ എല്ലാ സഹകരണങ്ങളും സർക്കാരിന്‍റെ ഭാഗത്തുനിന്ന് ലഭിക്കും. ആളുകളെ കൊലപ്പെടുത്തുന്ന സംഘമായി കേരളത്തിലെ പൊലീസ് മാറിയിട്ടില്ല. വെടിവയ്‌ക്കേണ്ട സാഹചര്യത്തിൽ പോലും സമചിത്തതോടെ നേരിടുകയാണ് ചെയ്‌തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒറ്റപ്പെട്ട സംഭവങ്ങൾ എണ്ണാൻ കൗണ്ടിങ് മെഷീൻ : കസ്റ്റഡി മരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മുഖ്യമന്ത്രി കൂടുതൽ സമയമെടുത്ത് പൊലീസിനെ പ്രശംസിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളത്തിലും എൻകൗണ്ടർ നടന്നിട്ടുണ്ട്. മാവോയിസ്റ്റ് എന്ന വ്യാജേന നടത്തിയ എൻകൗണ്ടറിൽ ആളുകള വെടിവച്ച് കൊന്നത് കേരളത്തിലാണ്. പൊലീസുകാർക്കെതിരായ ഒറ്റപ്പെട്ട സംഭവങ്ങൾ എണ്ണാൻ മെഷീൻ ആവശ്യമായ അവസ്ഥയാണ്. മർദിച്ച ഭർത്താവിനെ കൊന്നു കുഴിച്ചുമൂടി എന്ന് ഭാര്യയെക്കൊണ്ട് പറയിപ്പിച്ച് നാടുമുഴുവൻ കുഴി തോണ്ടുന്ന നാണംകെട്ട പൊലീസാണ് കേരളത്തിലുള്ളത്. വേണ്ടപ്പെട്ട ആർക്കെതിരെയും കേസെടുക്കില്ല.

ആലപ്പുഴയിൽ നിരവധി സംഭവങ്ങൾ നടന്നെങ്കിലും ഒന്നിലും ഒരു നടപടിയും ഉണ്ടായില്ല. എല്ലാത്തിലും സിപിഎം നടപടിയെടുത്തു എന്ന് മാത്രമാണ് പറയുന്നത്. ആലപ്പുഴ എസ്‌ പി പാർട്ടി സെക്രട്ടറിയാണ്. ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ മതി. പൊലീസിനെ രാഷ്‌ട്രീയ വത്‌കരിച്ചതിനാൽ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത് താഴെയുള്ളവർ കേൾക്കാത്ത അവസ്ഥയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. അടിയന്തര പ്രമേയ നോട്ടസിന് സ്‌പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.