തിരുവനന്തപുരം: അഴിമതി ആരോപണത്തിൻ്റെ പേരിൽ തഴയപ്പെട്ട ബ്രൂവെറികളും, ഡിസ്റ്റലറികളും പുതിയ കുപ്പായമിട്ട് തുറക്കാനുള്ള ശ്രമമാണ് സർക്കാരിൻ്റെ പുതിയ മദ്യനയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൂടുതൽ മദ്യശാലകൾ തുറക്കാനുള്ള തീരുമാനം അഴിമതി നടത്തുന്നതിന് വേണ്ടിയാണ്. യാതൊരു കൂടിയാലോചനകളും ഇല്ലാതെ, മദ്യനയം പെട്ടെന്നാണ് പ്രഖ്യാപിച്ചത്.
തുടർഭരണം കിട്ടിയതിൻ്റെ അഹങ്കാരമാണിത്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വ്യാപകമായി ബാറുകളുള്ള സംസ്ഥാനമാണ് കേരളം. ബാറുകളുടെ എണ്ണം കുറവെന്നോ, മദ്യത്തിൻ്റെ ലഭ്യത കുറവെന്നോയുള്ള വിഷയം കേരളത്തിലില്ല. 'എൽഡിഎഫ് വരും എല്ലാം ശരിയാക്കുമെന്ന് പറഞ്ഞു. എല്ലാം ശരിയാക്കി'. മദ്യത്തെ ചെറുക്കാനാണോ ഈ തീരുമാനമെന്ന് സർക്കാർ ജനങ്ങളോട് പറയണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
also read: 'എൽഡിഎഫിൽ നിന്ന് വന്നതുകൊണ്ടാണ് കാര്യങ്ങള്‍ അറിയാത്തത്'; മാണി സി കാപ്പനെതിരെ വിഡി സതീശന്‍