തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിജിലൻസിനെ വന്ധ്യംകരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസിന്‍റെ പ്രവർത്തനം പൂർണമായി നിലച്ചു. അഴിമതികൾക്കെതിരെ രണ്ട് പരാതികളാണ് വിജിലൻസിന് നൽകിയിരുന്നത്. രണ്ട് മാസമായിട്ടും വിജിലൻസ് ഡയറക്ടർ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. ഒന്നും മറയ്ക്കാനില്ലെങ്കിൽ എന്തുകൊണ്ട് വിജിലൻസ് അന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ചോദിച്ചു.