ETV Bharat / state

ഗൂഢനീക്കം പൊളിഞ്ഞതിലെ ജാള്യതയാണ് മുഖ്യമന്ത്രിക്കെന്ന് രമേശ് ചെന്നിത്തല - chennithala

യഥാര്‍ഥ വോട്ടമാര്‍ അറിയാതെ അവരുടെ പേരില്‍ വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ചെന്നതാണ് തെളിവുസഹിതം താന്‍ പുറത്തുകൊണ്ടുവന്നതെന്ന് രമേശ് ചെന്നിത്തല.

കള്ളവോട്ട്  പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല  മുഖ്യമന്ത്രി  Opposition Leader  chennithala  bogus vote
കള്ളവോട്ട്; ഗൂഡ നീക്കം പൊളിഞ്ഞതിലുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ്
author img

By

Published : Apr 2, 2021, 7:00 PM IST

തിരുവനന്തപുരം: വ്യാപകമായി കള്ളവോട്ട് സൃഷ്ടിച്ച് യഥാര്‍ഥ ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢനീക്കം പൊളിഞ്ഞതിലുള്ള ജാള്യതയാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ വോട്ടര്‍മാരെല്ലാം വ്യാജ വോട്ടര്‍മാരാണെന്ന് ചിത്രീകരിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിച്ചെന്ന് കള്ളംപറയുന്ന നിലയിലേക്ക് മുഖ്യമന്ത്രി തരംതാഴുകയാണ്. യഥാര്‍ഥ വോട്ടര്‍ അറിയാതെ ആ വോട്ടറുടെ പേരില്‍ വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ചെന്ന വസ്തുതയാണ് താന്‍ തെളിവുസഹിതം പുറത്തുകൊണ്ടുവന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇടതുസഹയാത്രികരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സിപിഎം ആണ് ഇതിനുപിന്നില്‍. സംഭവിക്കാന്‍ പാടില്ലാത്തതാണെങ്കിലും വിവാഹം കഴിഞ്ഞ് മറ്റൊരിടത്തേക്ക് പോകുമ്പോള്‍ അവിടെയും വോട്ടുചേര്‍ക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഒരു ഫോട്ടോ തന്നെ പല പേരുകളിലും വിലാസങ്ങളിലും പല ബൂത്തുകളിലും മണ്ഡലങ്ങളിലും ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. ഇത് യഥാര്‍ഥ വോട്ടര്‍മാര്‍ അറിയണമെന്നില്ല. ഇവരുടെ പേരില്‍ സൃഷ്ടിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എവിടെയെന്നത് ഇപ്പോഴും ദുരൂഹമാണ്. അതാണ് കണ്ടെത്തേണ്ടത്. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിലും ഇത്തരത്തില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ത്തിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചുജയിച്ച തന്ത്രം നിയമസഭ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്‍റെ ജാള്യതയും രോഷവുമാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിഴലിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.