ETV Bharat / state

Opposition Announced Walkout In Assembly ആലുവയിൽ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്പോര് - നിയമസഭ

Ruling Opposition Arguments in the Assembly : പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, ബഹളത്തിൽ മുങ്ങി സഭ

പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി പ്രതിപക്ഷം  നടുത്തളത്തിലിറങ്ങി പ്രതിപക്ഷം  ബഹളത്തിൽ മുങ്ങി സഭ  opposition announced walkout in Assembly  ആലുവയിൽ ബാലികയെ പീഡിപ്പിച്ച സംഭവം  നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്പോര്  നിയമസഭയിൽ ഭരണ പ്രതിപക്ഷ പോര്  നിയമസഭയിൽ പ്രതിപക്ഷ പോര്  ഭരണ പ്രതിപക്ഷ പോര്  സ്‌പീക്കർ എ എൻ ഷംസീർ  Ruling Opposition Arguments in the Assembly  aluva incident  നിയമസഭ  kerala assembly
Opposition Announced Walkout In Assembly
author img

By ETV Bharat Kerala Team

Published : Sep 12, 2023, 1:22 PM IST

ആലുവയിൽ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: ആലുവയിൽ ബിഹാർ സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ബാലികയെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തെ ചൊല്ലി നിയമസഭയിൽ ഭരണ - പ്രതിപക്ഷ പോര് (Ruling opposition arguments in the assembly). ആഭ്യന്തര വകുപ്പിനെതിരായ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പരാമർശങ്ങളിൽ പ്രകോപിതരായി ഭരണപക്ഷ അംഗങ്ങൾ ഇരിപ്പിടങ്ങളിൽ നിന്നെഴുന്നേറ്റു. പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും ചെയ്‌തതോടെ നിയമസഭ ഏറെ നേരം ബഹളത്തിൽ മുങ്ങി.

വളരെ പണിപ്പെട്ടാണ് സ്‌പീക്കർ എ എൻ ഷംസീർ സഭാ നടപടികൾ സാധാരണ നിലയിലാക്കിയത്. ആലുവ എം എൽ എ അൻവർ സാദത്ത് ആണ് ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് ഇന്ന് ഇക്കാര്യത്തിൽ സമ്പൂർണ പരാജയമാണെന്ന് അൻവർ സാദത്ത് എം എൽ എ ആരോപിച്ചു.

ആഭ്യന്തര വകുപ്പിൻ്റെ ഭരണം മുഖ്യമന്ത്രിക്ക് പകരം മറ്റൊരു ഗൂഢ സംഘത്തിൻ്റെ കയ്യിലാണെന്ന പ്രതിപക്ഷ നേതാവിൻ്റെ മുൻ ആരോപണവും അൻവർ സാദത്ത് ഉന്നയിച്ചു. ഇത്തരം ആരോപണം ഉന്നയിക്കുന്നവരുടെ മനോനില പരിശോധിക്കണം എന്നാണ് മുഖ്യമന്ത്രി ഇതിന് നൽകിയ മറുപടി. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്‌തരാകാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വോക്കൗട്ട് പ്രഖ്യാപിച്ച്, വോക്കൗട്ട് പ്രസംഗത്തിലേക്ക് കടന്നു (opposition announced walkout in Assembly).

തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരുടെ മനോനില പരിശോധിക്കണം എന്ന് പതിവായി പറയുന്ന മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നും ഇതിനാണ് ചികിത്സ വേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഉമ്മൻ ചാണ്ടി സഹായിച്ചു എന്നു പറഞ്ഞതിന് മൃഗസംരക്ഷണ വകുപ്പിലെ താത്കാലിക ജീവനക്കാരിക്ക് ജോലി നഷ്‌ടമായെന്ന് മാത്രമല്ല, അവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തു.

മുദ്രാവാക്യം വിളി പുറത്തു കേൾക്കാതിരിക്കാൻ ഗ്രോ വാസുവിൻ്റെ മുഖം പൊലീസ് പൊത്തിപ്പിടിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരായ നിങ്ങൾ മുദ്രാവാക്യം വിളിച്ച് വളർന്നവരല്ലേ, നിങ്ങൾക്കെന്തിനാണ് അസഹിഷ്‌ണുത എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇതിനിടെ വിശദീകരണവുമായി മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി എഴുന്നേറ്റെങ്കിലും പ്രതിപക്ഷ നേതാവ് വഴങ്ങിയില്ല. പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും ചെയ്‌തു.

തുടർന്ന് ഭരണപക്ഷം ബഹളം അവസാനിപ്പിച്ചു. പ്രതിപക്ഷം ഇരിപ്പിടങ്ങളിലേക്ക് മടങ്ങിയതോടെ സഭ ശാന്തമായി. ഇതിനിടെ വിഡി സതീശൻ വോക്കൗട്ട് പ്രസംഗം പൂർത്തിയാക്കി, പ്രതിപക്ഷം സഭ വിട്ടിറങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.