തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടാതെ പോയ അർഹർക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം. പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഒരു ലക്ഷം പേർക്ക് വീടു നിർമിച്ചു നൽകുന്നതിനു പുറമേയാണ് വിട്ടുപോയവർക്ക് വീണ്ടും അവസരമൊരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗസ്റ്റ് ഒന്ന് മുതൽ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. മൂന്നു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള, സ്വന്തമായി ഭൂമിയുള്ള ഭവനരഹിതർക്കും ഭൂ-ഭവന രഹിതർക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗത്തിൽ പെട്ടവർക്കും മത്സ്യത്തൊഴിലാളി വിഭാഗത്തിൽ പെട്ടവർക്കും ഇളവുണ്ടാവും.
ലൈഫ് ഭവന പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടാത്തവര്‍ക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം
ആഗസ്റ്റ് ഒന്ന് മുതൽ 14 വരെ ഓൺലൈനായി അപേക്ഷിക്കാം