തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്‍റെ ഓപ്പറേഷൻ സ്ക്രീൻ നാളെ മുതൽ. നിയമവിരുദ്ധമായി വാഹനങ്ങളിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതും കർട്ടനിട്ട് മറക്കുകയും ചെയ്യുന്നത് പിടികൂടാനാണ് ഓപ്പറേഷൻ സ്ക്രീൻ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്നത്. സംസ്ഥാന വ്യാപകമായി നാളെ മുതൽ പരിശോധന ആരംഭിക്കും. ഇത്തരത്തിലുള്ള നിയമ ലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് നിർദ്ദേശം. കൂളിംഗ് ഫിലിമും കർട്ടനും ഒഴിവാക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കി.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും. വി.ഐ.പി വാഹനങ്ങൾക്കെതിരെയും നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.