ETV Bharat / state

ഓപ്പറേഷൻ പി-ഹണ്ട്; 28 പേർ അറസ്റ്റിൽ, 370 കേസുകൾ രജിസ്റ്റർ ചെയ്‌തു - kerala operation p hunt

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉപയോഗിച്ച 429 ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

ഓപ്പറേഷൻ പി ഹണ്ട് വാർത്ത  ഓപ്പറേഷൻ പി ഹണ്ട്  ഓപ്പറേഷൻ പി ഹണ്ട് കേരളം  കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു  ഓപ്പറേഷൻ പി ഹണ്ടിൽ 28 അറസ്റ്റ്  ഓപ്പറേഷൻ പി ഹണ്ടിൽ അറസ്റ്റ്  operation p hunt news  28 arrest in operation p hunt news  operation p hunt latest news  28 arrest in operation p hunt  kerala operation p hunt  kerala operation p hunt news
ഓപ്പറേഷൻ പി-ഹണ്ട്; 370 കേസുകൾ രജിസ്റ്റർ ചെയ്‌തു, 28 പേർ അറസ്റ്റിൽ
author img

By

Published : Jun 7, 2021, 12:55 PM IST

തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രം കാണുകയും പ്രചരിപ്പിക്കുകയും ചെയ്‌ത 28 പേർ സംസ്ഥാനത്ത് അറസ്റ്റിൽ. ഓപ്പറേഷൻ പി-ഹണ്ട് എന്ന പേരിൽ കേരള പൊലീസിൻ്റെ സൈബർ ഡോം നടത്തിയ പരിശോധനയിൽ 370 കേസുകളും രജിസ്റ്റർ ചെയ്‌തു.

വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ചാണ് പ്രതികള്‍ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. പിടിയിലായവരിൽ ഏറെപ്പേരും ഐടി മേഖലയിൽ നിന്നുള്ളവരാണ്. പിടിച്ചെടുത്ത ഉപകരണങ്ങളിൽ നിന്ന് ലഭിച്ച ചാറ്റുകൾ പരിശോധിച്ചപ്പോൾ പലരും കുട്ടികളെ കടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതായി സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് സൈബർ ഡോമിൻ്റെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉപയോഗിച്ച 429 ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു.

അഞ്ച് വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് ഇവയിൽ ഉണ്ടായിരുന്നത്. ദൃശ്യങ്ങൾ കാണുകയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മായ്ച്ചു കളയുകയും ചെയ്‌തിരുന്നതായും കണ്ടെത്തി. ഫോണുകൾ മൂന്നു ദിവസത്തിൽ ഒരിക്കൽ ഫോർമാറ്റ് ചെയ്‌തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഫോണുകൾ, മോഡം, ഹാർഡ് ഡിസ്‌ക്, മെമ്മറി കാർഡ്, ലാപ് ടോപ്പ്, കമ്പ്യൂട്ടർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

READ MORE: ഓപ്പറേഷൻ 'പി ഹണ്ട്'; പാലക്കാട് കുടുങ്ങിയത് 67 പേർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.