തലസ്ഥാന നഗരിയിലെ ഗുണ്ടകളേയും, മയക്കുമരുന്ന് മാഫിയകളേയും അമര്‍ച്ച ചെയ്യുന്നതിനായിസിറ്റി പൊലീസ് ആരംഭിച്ച ഓപ്പറേഷന്‍ ബോള്‍ട്ടില്‍ ആദ്യദിനം അറസ്റ്റിലായത്422 പേർ. സിറ്റിപൊലീസ് കമ്മീഷണര്‍ കെ.സഞ്ചയ് കുമാറാണ് അറസ്റ്റ് വിവരം വെളിപ്പെടുത്തിയത്.
ഓപ്പറേഷന്‍ ബോള്‍ട്ടിന്‍റെഭാഗമായി നഗരത്തിലെ വിവിധയിടങ്ങളില്‍ നടത്തിയ 241 റെയിഡില്‍ 41 പേരെയാണ് അറസ്റ്റ് ചെയ്തത്.പൊലീസ് സ്വമേധയാ എടുത്ത 292 കേസുകളിലായി 292 പേരെയും, സിറ്റി പൊലീസിന് കീഴിലെ 41 സ്റ്റേഷന്‍ പരിധികളില്‍ നിന്നായി വാറന്‍റ് കേസിലെ പ്രതികളായ 68 പേരെയും അറസ്റ്റ് ചെയ്തു. 1250 ഓളം വാഹനങ്ങളും പൊലീസ് പരിശോധിച്ചു. രാത്രി വൈകിയും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയേറെ പേരെ അറസ്റ്റ് ചെയ്തത്.
പരസ്യമായി മദ്യപാനം നടത്തുക, പരസ്യമായി കഞ്ചാവ് ഉപയോഗിക്കുക, മദ്യപിച്ച് വാഹനം ഓടിക്കുന്നവരുള്‍പ്പടെയുള്ളവരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഓപ്പറേഷന്‍ ബോള്‍ട്ട് പരിശോധനകള്‍ തുടരുമെന്നും കമ്മീഷണര്‍ അറിയിച്ചു.