തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി യുഡിഎഫിന്‍റെ നേതൃനിരയിലേക്ക് വരുന്നത് ഇടത് മുന്നണിക്ക് ഗുണകരമായ കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടി 2016ല്‍ തിരസ്‌കരിക്കപ്പെട്ടു എന്നത് ചര്‍ച്ചയാകും. ജനങ്ങള്‍ക്ക് ഈ സര്‍ക്കാരിന്‍റെ മികവ് മനസിലാക്കാന്‍ ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യമായി നേതൃനിരയിലേക്ക് വരുന്നയാളല്ല ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയെ വലിയകാര്യമായി അവതരിപ്പിക്കുന്നത് ഇപ്പോഴത്തെ നേതൃത്വം പോര എന്ന തോന്നല്‍ കൊണ്ടാകും. ഇതെല്ലാം കോണ്‍ഗ്രസിനുളളിലെ കാര്യമാണ്, അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.