ETV Bharat / state

കെ.എം മാണിയുടെ റെക്കോഡ് മറികടന്ന് ഉമ്മൻചാണ്ടി: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ വ്യക്തി - ഉമ്മൻ ചാണ്ടി

ഉമ്മൻചാണ്ടി നിയമസഭാംഗമായിട്ട് ഇന്ന് 18,728 ദിവസം പിന്നിടുന്നു. ഒരേ മണ്ഡലത്തില്‍ തുടര്‍ച്ചയായി അംഗമായി ഇരുന്ന് കെ.എം മാണി നേടിയ റെക്കോഡാണ് ഇതോടെ ഉമ്മൻചാണ്ടി മറികടക്കുന്നത്

oommen chandy  km mani  oommen chandy surpass km mani s record for longest serving mla in kerala  oommen chandy longest serving mla in kerala  oommen chandy  km mani  ഏറ്റവും കൂടുതല്‍ കാലം നിയമ സഭാംഗമെന്ന റെക്കോഡ് ഉമ്മൻ ചാണ്ടിക്ക്  ഉമ്മൻ ചാണ്ടി  കെഎം മാണി
ഏറ്റവും കൂടുതല്‍ കാലം നിയമ സഭാംഗം; ഉമ്മൻ ചാണ്ടിക്ക് റെക്കോഡ്
author img

By

Published : Aug 2, 2022, 9:45 AM IST

Updated : Aug 2, 2022, 10:33 AM IST

തിരുവനന്തപുരം: കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്‍റെ റെക്കോഡ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വന്തമാക്കി. നിയമസഭാംഗമായി 51 വർഷവും മുന്നേ കാൽ മാസവും (18,728 ദിവസം) ഇന്ന് അദ്ദേഹം പിന്നിട്ടു. ഇതുവരെ മുൻ ധനമന്ത്രി കെ.എം.മാണിക്കായിരുന്നു ഈ ബഹുമതി.

ഓരോ നിയമസഭയും രൂപീകരിച്ച തീയതി അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. കെ.എം മാണി പാലായെ മാത്രം പ്രതിനിധീകരിച്ചതു പോലെ ഉമ്മൻ ചാണ്ടിയും പുതുപ്പള്ളി മണ്ഡലത്തെ മാത്രമാണ് നിയമസഭയിൽ പ്രതിനിധീകരിച്ചത്. 1970ൽ തന്‍റെ 27ാം വയസിൽ ആദ്യ ജയം കുറിച്ച ഉമ്മൻ ചാണ്ടി പിന്നീട് തുടർച്ചയായ 11 തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. രണ്ടു തവണ (2004-06 ,2011-16) മുഖ്യമന്ത്രിയായി. 2006-11ൽ പ്രതിപക്ഷ നേതാവുമായിരുന്നു. 4 തവണ മന്ത്രിയുമായി. ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും മാത്രമാണ് നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയത്.

Last Updated : Aug 2, 2022, 10:33 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.