ETV Bharat / state

'ധീരജിന്‍റെ കൊലപാതകം ആസൂത്രിതമല്ല': കെ സുധാകരന് പിന്തുണയുമായി ഉമ്മന്‍ ചാണ്ടി - ദീരജിന്‍റെ കൊലപാതകത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം

കൊലപാതകം കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ ശൈലിയാണ് എന്ന സി.പി.എം ആരോപണം അടിസ്ഥാന രഹിതമാണ്. കോളജ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ നിര്‍ഭാഗ്യകരമായ ഒരു സംഭവമാണ് കൊലപാതകം എന്നും ഉമ്മൻ ചാണ്ടി

Oommen Chandy Response on Dheeraj murder  Violent politics in colleges must end  കലാലയങ്ങളിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി  ദീരജിന്‍റെ കൊലപാതകത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം  എസ്.എഫ്‌.ഐ പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ ഉമ്മന്‍ ചാണ്ടി
കലാലയങ്ങളിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം: ഉമ്മന്‍ ചാണ്ടി
author img

By

Published : Jan 11, 2022, 1:11 PM IST

തിരുവനന്തപുരം: ഇടുക്കി എഞ്ചിനിയറിങ് കോളജില്‍ എസ്.എഫ്‌.ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ കൊലപാതകം ആസൂത്രിതമെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ഉമ്മന്‍ചാണ്ടി. കോളജ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ നിര്‍ഭാഗ്യകരമായ ഒരു സംഭവമാണ് കൊലപാതകം. അല്ലാതെ അതിനു പിന്നില്‍ കെ.എസ്.യുവിന്റേയോ കോണ്‍ഗ്രസിന്റെയോ ഒരു ആസൂത്രണവും ഉണ്ടായിട്ടില്ല.

പെട്ടെന്നുണ്ടായ സംഘര്‍ഷമാണ് അവിടെ നടന്നത്. അതിനെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കേണ്ടതില്ല. കലാലയങ്ങളിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം. അതിന് രാഷ്ട്രീയം പാര്‍ട്ടികള്‍ മുന്‍കൈ എടുക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Also Read: ധീരജ്‌ വധം : യൂത്ത് കോൺഗ്രസ് നേതാവ്‌ നിഖിൽ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊലപാതകം കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ ശൈലിയാണ് എന്ന സി.പി.എം ആരോപണം അടിസ്ഥാന രഹിതമാണ്. പ്രതികള്‍ കെ സുധാകരനുമായി നില്‍ക്കുന്ന ഫോട്ടോ ഉയര്‍ത്തി അതിന് മറ്റൊരു മാനം നല്‍കുന്നത് ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.