ETV Bharat / state

തുടര്‍ചികിത്സ, 'പ്രചരിക്കുന്നത് അപവാദം, ലഭിക്കുന്നത് മികച്ച പരിചരണം': ഉമ്മൻചാണ്ടി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തുടര്‍ ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മകന്‍ ചാണ്ടി ഉമ്മന്‍ പങ്കുവെച്ച ഫേസ്‌ബുക്ക് ലൈവിലൂടെ വാര്‍ത്തകളുടെ നിജസ്ഥിതി വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്തെത്തിയത്.

oommen chandy  oommen chandy on fake news  oommen chandy treatment  oommen chandy about fake news  ഉമ്മന്‍ചാണ്ടി  വാര്‍ത്തകള്‍ക്കെതിരെ ഉമ്മന്‍ചാണ്ടി  ഉമ്മന്‍ചാണ്ടിക്ക് തുടര്‍ ചികിത്സ  ചാണ്ടി ഉമ്മന്‍  വ്യാജവാര്‍ത്തകള്‍ക്കെതിരെ ഉമ്മന്‍ചാണ്ടി
Oommen Chandy
author img

By

Published : Feb 6, 2023, 7:36 AM IST

വ്യാജവാര്‍ത്തകള്‍ക്കെതിരെ മുന്‍മന്ത്രി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തനിക്ക് തുടര്‍ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മികച്ച ചികിത്സയാണ് കിട്ടുന്നതെന്നും, കുടുബംവും പാര്‍ട്ടിയും നല്ല പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മകന്‍ ചാണ്ടി ഉമ്മന്‍ പങ്കുവെച്ച ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഉമ്മന്‍ചാണ്ടിക്ക് തുടര്‍ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണം. സംഭവത്തില്‍ പ്രതികരണവുമായി കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മനും രംഗത്തെത്തിയിരുന്നു.'അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്' എന്നാണ് ചാണ്ടി ഉമ്മൻ ഫേസ്ബുക്കില്‍ കുറിച്ചത്.

'ജർമനിയിലെ ലേസർ സർജറിക്ക് ശേഷം ബാംഗ്ലൂരിൽ ഡോ. വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിർദേശിച്ച മരുന്നുകളാണ് ഇപ്പോഴും നൽകിക്കൊണ്ടിരിക്കുന്നത്. മരുന്നും, ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും, സ്‌പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്.

നവംബർ 22 മുതൽ അദ്ദേഹം ചികിത്സയിൽ തന്നെയാണ്. ഡിസംബർ 26-നും ജനുവരി 18-നും അപ്പയെ കൂട്ടി ബാംഗ്ലൂരിൽ എത്തുകയും, കൃത്യമായ റിവ്യൂ നടക്കുകയും ചെയ്‌തിരുന്നു. ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ഇന്ന് വൈകിട്ടായാണ് ഞാൻ നാട്ടിൽ തിരിച്ചെത്തിയത്.

കടുത്ത മഞ്ഞു വീഴ്‌ച കാരണം യാത്ര തടസപ്പെട്ടിരുന്നു. അടുത്ത റിവ്യൂവിന് സമയമായി. വീട്ടിൽ കാര്യങ്ങൾ കൂടി ആലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്' എന്നും ചാണ്ടി ഉമ്മൻ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.