ETV Bharat / state

Onam special Rice Distribution | ഓണം സ്‌പെഷ്യൽ അരി വിതരണം ഇന്ന് മുതൽ: ആനുകൂല്യം വെള്ള, നീല റേഷൻ കാർഡുടമകൾക്ക് മാത്രം - പി പ്രസാദ്

ഓണത്തിനോടനുബന്ധിച്ച് 27, 28 തിയതികളിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. അതിന് പകരം 29, 30, 31 തീയതികളിലാകും റേഷൻ കടകൾക്ക് ഓണം അവധി നൽകുക.

ഓണം സ്‌പെഷ്യൽ അരി  അരി വിതരണം  ഓണം  റേഷൻ  മണ്ണെണ്ണ  റേഷൻ കാർഡ് ഉടമകൾ  onam special rice  onam  Distribution of rice  Distribution of rice at Ration card holders  Onam special Rice Distribution  പി പ്രസാദ്  പച്ചക്കറി ഉത്‌പാദനം
Onam special Rice Distribution
author img

By

Published : Aug 11, 2023, 11:20 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ഓണം സ്‌പെഷ്യൽ അരി വിതരണം ഇന്ന് ആരംഭിക്കും. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്കാണ് കുറഞ്ഞ നിരക്കിൽ സ്‌പെഷ്യൽ അരി വാങ്ങാൻ സാധിക്കുക. സിവിൽ സപ്ലൈസ് വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഒരു കിലോ അരിക്ക് 10.90 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. അഞ്ച് കിലോ അരിയാണ് വെള്ള- നീല കാർഡുകാർക്ക് ലഭിക്കുക.

ഓണം പ്രമാണിച്ചാണ് റേഷൻ കാർഡ് ഉടമകൾക്ക് സർക്കാർ പ്രത്യേക നിരക്കിൽ സ്‌പെഷ്യൽ അരി വിതരണം ചെയ്യുന്നത്. മഞ്ഞ കാർഡുകാരുടെ വൈദ്യുതീകരിക്കപ്പെട്ട വീടുകളിൽ ജൂലൈ, ഓഗസ്റ്റ്, സെപ്‌റ്റംബർ മാസകാലയളവിലേക്കായി 0.5 ലിറ്റർ മണ്ണെണ്ണയ്‌ക്ക് പകരം ഓണം പ്രമാണിച്ച് 0.5 ലിറ്റർ അധികമായും നൽകുന്നുണ്ട്.

ഹോർട്ടി കോർപ് ഓണ വിപണിയിലേക്കായി കേരളത്തിലെ കർഷകരിൽ നിന്ന് പരമാവധി പച്ചക്കറി ശേഖരിക്കുന്നുണ്ടെന്നും ലഭ്യമാകാത്തവ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുമെന്നും കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. അതിനായി തെങ്കാശിയിൽ നിന്നും ഊട്ടിയിൽ നിന്നും ഇത്തവണ പച്ചക്കറി ഇറക്കും. അതേസമയം, കേരളത്തിൽ പച്ചക്കറി ഉത്‌പാദനം കൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഒരു സീസണിൽ മാത്രമായി ഒതുങ്ങാതെ എല്ലാ കാലത്തേക്കുമായി പച്ചക്കറി ഉത്‌പാദിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Also Read : സപ്ലൈകോ ഔട്ട്‌ലെറ്റില്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന ബോർഡ് ; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഓഗസ്‌റ്റ് മാസത്തെ റേഷൻ വിതരണം : അതേസമയം, ഓഗസ്റ്റ് മാസത്തെ റേഷൻ കടകൾ വഴിയുള്ള അരി വിതരണം 70:30 എന്ന രീതിയിലാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ മുൻപ് പറഞ്ഞിരുന്നു. 70 ശതമാനം ചെമ്പാവരിയും പുഴുക്കലരിയും 30 ശതമാനം പച്ചരിയുമാണ് വിതരണം ചെയ്യുക. ഓണത്തിന് വെള്ള കാർഡുകാർക്ക് നിലവിലുള്ള രണ്ട് കിലോ അരിക്ക് പുറമെ അഞ്ച് കിലോ അരി കൂടി 10.90 രൂപ നിരക്കിൽ വിതരണം ചെയ്യും. ഓണത്തിനോടനുബന്ധിച്ച് 27, 28 തിയതികളിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. അതിന് പകരം 29, 30, 31 തീയതികളിലാകും റേഷൻ കടകൾക്ക് ഓണം അവധി നൽകുക.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാര്‍ഷിക ഉത്‌പന്നങ്ങളുടെ വിലത്തകര്‍ച്ചയും കാരണം സാധാരണക്കാർ പ്രതിസന്ധിയിലായിരിക്കെയാണ് ഇത്തവണ അതിദരിദ്രകുടെ പട്ടികയിലുള്ളവർക്ക് മാത്രമേ ഓണക്കിറ്റ് നൽകുന്നുള്ളൂ എന്ന് സർക്കാർ അറിയിച്ചത്. ഇത് ഓണക്കിറ്റ് പ്രതീക്ഷിച്ചിരുന്ന സാധാരണക്കാർക്ക് കൂടുതൽ തിരിച്ചടിയായി.

അതേസമയം, ഓണം അടുക്കുമ്പോൾ സപ്ലൈക്കോ, മാവേലി സ്‌റ്റോറുകളിൽ ആവശ്യമായ 13 സബ്‌സിഡി ഉത്‌പന്നങ്ങൾ ലഭ്യമാകുന്നില്ലെന്ന പരാതി ജനങ്ങൾ ഉന്നയിച്ചിരുന്നു. വിഷയത്തിൽ പ്രതിപക്ഷവും നിയമസഭയിലടക്കം പ്രതികരിച്ചതോടെ സബ്‌സിഡി ഉത്‌പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ കൈകൊണ്ടിട്ടുണ്ട്.

Read More : ജനം എന്തുചെയ്യണം സർക്കാരേ... എല്ലാവർക്കും ഓണക്കിറ്റുണ്ടാകില്ല, സപ്‌ളൈകോയില്‍ സബ്‌സിഡി സാധനം കിട്ടാനുമില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.