തിരുവനന്തപുരം : സംസ്ഥാനത്തെ സൗജന്യ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. 23,24, തിയതികളില്‍ എ.എ.വൈ കാര്‍ഡുകാര്‍ക്ക് കിറ്റുകള്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും. 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും 29, 30, 31 തീയതികളില്‍ നീല കാര്‍ഡുടമള്‍ക്കും കിറ്റുകള്‍ നല്‍കും.
സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ വെള്ള കാര്‍ഡുകാര്‍ക്കാണ് കിറ്റുകള്‍ വാങ്ങാന്‍ കഴിയുക. നിശ്ചയിച്ച കിറ്റുകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് 4, 5, 6, 7 തീയതികളില്‍ ഒരവസരം കൂടി ലഭിക്കും. ഏഴാം തിയതിയോടെ കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് ശേഷം കിറ്റ് വിതരണം ഉണ്ടാകില്ല.
കാര്‍ഡുടമകള്‍ അതത് റേഷന്‍ കടകളില്‍ നിന്ന് വാങ്ങാന്‍ പരമാവധി ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ക്ഷേമ സ്ഥാപനങ്ങളിലെ 37,634 അന്തേവാസികള്‍ക്ക് കിറ്റ് സ്ഥാപനങ്ങളിലെത്തിക്കും. 119 ആദിവാസി ഊരുകളിലും കിറ്റ് എത്തിക്കും. വിതരണത്തിനായി ഇതുവരെ 57 ലക്ഷം കിറ്റുകള്‍ തയാറായതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അരി വിലയിലുണ്ടാകുന്ന വര്‍ധന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സപ്ലൈകോ നടപടി ആരംഭിച്ചിട്ടുണ്ട്. സപ്ലൈകോ വഴിയുള്ള അരിയുടെ വില്‍പ്പന ഉറപ്പാക്കാന്‍ കൂടുതല്‍ അരി എത്തിക്കും. പൊതു വിപണിയില്‍ അരി വില കൂടാനാണ് സാധ്യതയെന്നും മന്ത്രി പറഞ്ഞു.
ഓണക്കിറ്റ് വിതരണം ഇങ്ങനെ
ഓഗസ്റ്റ് 22 ഉദ്ഘാടനം | |
23 മുതല്‍ 24 വരെ | മഞ്ഞ കാര്‍ഡ് |
25 മുതല്‍ 27 വരെ | പിങ്ക് കാര്‍ഡ് |
29 മുതല്‍ 31 വരെ | നീല കാര്‍ഡ് |
സെപ്തംബര്‍ 1 മുതല്‍ 3 വരെ | വെള്ള കാര്‍ഡ് |
സെപ്തംബര്‍ 4 മുതല്‍ 7 വരെ | വാങ്ങാന്‍ കഴിയാത്തവര്‍ |
*ഓണ ശേഷം കിറ്റ് വിതരണമില്ല
Also Read: ഓണകിറ്റിൽ കുടുംബശ്രീയുടെ ഉപ്പേരിയും ശര്‍ക്കര വരട്ടിയും