ETV Bharat / state

കൊവിഡ്‌ ഭീതി; ഓണക്കാലം എത്തിയിട്ടും പൂക്കള്‍ക്ക്‌ ആവശ്യക്കാര്‍ കുറവെന്ന് കച്ചവടക്കാര്‍

author img

By

Published : Aug 21, 2020, 5:38 PM IST

Updated : Aug 23, 2020, 9:16 AM IST

പുറത്ത് നിന്നുള്ള പൂക്കള്‍ വീടുകളില്‍ പൂക്കളമിടാന്‍ ഉപയോഗിക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന തിരിച്ചടിയായെന്ന് കച്ചവടക്കാര്‍

കൊവിഡ്‌ ഭീതി; ഓണക്കാലം എത്തിയിട്ടും പൂക്കള്‍ക്ക്‌ ആവശ്യക്കാര്‍ കുറവെന്ന് കച്ചവടക്കാര്‍  കച്ചവടക്കാര്‍  തിരുവനന്തപുരം  ഓണം  കൊവിഡ്‌ ഭീതി  onam flower market slow down covid  onam flower market  covid  covid 19
കൊവിഡ്‌ ഭീതി; ഓണക്കാലം എത്തിയിട്ടും പൂക്കള്‍ക്ക്‌ ആവശ്യക്കാര്‍ കുറവെന്ന് കച്ചവടക്കാര്‍

തിരുവനന്തപുരം: ഓണം എത്തിയെങ്കിലും ഇത്തവണ ഓണപ്പൂ വിപണിക്ക് പഴയ സുഗന്ധവും നിറവുമില്ല. പൂക്കൾ നിറയേണ്ട സംസ്ഥാനത്തെ പ്രധാന വിപണികളെല്ലാം ഇത്തവണ ശൂന്യമാണ്. കൊവിഡിനെ തുടർന്ന് പൂക്കൾക്ക് ആവശ്യക്കാർ കുറവാണ്. ഈ സാഹചര്യത്തിൽ ഭൂരിഭാഗം കടകളിലും വളരെക്കുറച്ച് പൂക്കൾ മാത്രമാണ് എടുത്തിരിക്കുന്നത്. പുറത്ത്‌ നിന്നുള്ള പൂക്കൾ വീടുകളിൽ പൂക്കളമിടാൻ ഉപയോഗിക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന തിരിച്ചടിയാകുമെന്ന് കച്ചവടക്കാർ പറയുന്നു. കനത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. പൂക്കച്ചവടക്കാരുടെ എല്ലാ പ്രതീക്ഷയും ഓണക്കാലത്താണ്.

ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന സമയം. സ്‌കൂളുകളിലും കോളജുകളിലും ഓഫീസുകളിലും തുടങ്ങി ഓണഘോഷത്തിന് പൂക്കളമൊരുക്കാൻ ആയിരക്കണക്കിന് രൂപയുടെ പൂക്കളാണ് വിറ്റുപോയിരുന്നത്. എന്നാൽ ഇക്കൊല്ലമതില്ല. ആയിരക്കണക്കിന്‌ പേരാണ് സംസ്ഥാനത്ത് പൂക്കച്ചവടത്തെ ആശ്രയിച്ച് ജീവിക്കുന്നത്. ലോക്ക്‌ ഡൗണിനെ തുടർന്ന് തകർന്ന്‌ പോയ ഇവർ ഈ ഓണക്കാലത്തെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. തിരുവോണം അടുക്കുമ്പോൾ കൂടുതൽ കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

Last Updated : Aug 23, 2020, 9:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.