ETV Bharat / state

തിരുവനന്തപുരം ഓണം വാരാഘോഷം: ദീപാലംകൃതമായി അനന്തപുരി - onam lights in thiruvananthapuram

തിരുവനന്തപുരം നഗരത്തില്‍ ഒരുക്കിയ വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും റവന്യൂ മന്ത്രി കെ രാജനും ചേര്‍ന്ന് നിർവഹിച്ചു

തിരുവനന്തപുരം ഓണം വാരാഘോഷം  ഓണം വാരാഘോഷം  സ്വിച്ച് ഓണ്‍ കര്‍മം തിരുവനന്തപുരം ഓണം വാരാഘോഷം  മന്ത്രി പി എ മുഹമ്മദ് റിയാസ്  സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി പി എ മുഹമ്മദ് റിയാസ്  വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്  റവന്യൂ മന്ത്രി കെ രാജൻ സ്വിച്ച് ഓൺ കർമം  സംസ്ഥാന സര്‍ക്കാര്‍ ഓണം ആശംസകൾ  കവടിയാര്‍ കൊട്ടാരം ദീപാലങ്കാരം  ദീപാലങ്കാരം തിരുവനന്തപുരം  ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍  Onam celebrations in Thiruvananthapuram  സ്വിച്ച് ഓണ്‍ കര്‍മം  തിരുവനന്തപുരം  തിരുവനന്തപുരം ഓണം  thiruvananthapuram onam  onam 2022  onam celebrations  thiruvananthapuram news  onam lights in thiruvananthapuram  onam lights switch on programme thiruvananthapuram
തിരുവനന്തപുരം ഓണം വാരാഘോഷം: ദീപാലംകൃതമായി അനന്തപുരി
author img

By

Published : Sep 2, 2022, 3:43 PM IST

തിരുവനന്തപുരം: ഇത്തവണത്തേത് മനുഷ്യനെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ഓണമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഒരുക്കിയ വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും റവന്യൂ മന്ത്രി കെ രാജനും ചേര്‍ന്നാണ് സ്വിച്ച് ഓൺ കർമം നിര്‍വഹിച്ചത്.

തിരുവനന്തപുരം ഓണം വാരാഘോഷം: ദീപാലംകൃതമായി അനന്തപുരി

ജനങ്ങള്‍ക്ക് കാണം വില്‍ക്കാതെ ഓണമാഘോഷിക്കാനുള്ള സാഹചര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി രാജന്‍ പറഞ്ഞു. സാധാരണ കവടിയാര്‍ കൊട്ടാരം മുതല്‍ മണക്കാട് വരെയുണ്ടായിരുന്ന ദീപാലങ്കാരം ഇത്തവണ നഗരത്തിനു പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ശാസ്‌തമംഗലം മുതല്‍ വെള്ളയമ്പലം വരെയുള്ള പാതയും കോവളവും ഇത്തവണ ദീപാലംകൃതമായി.

സെപ്‌റ്റംബര്‍ ആറ് മുതല്‍ 12 വരെയാണ് ഓണം വാരാഘോഷം നടക്കുന്നത്. കോവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയില്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ഓണം ആഘോഷങ്ങളിലും പ്രതീക്ഷിക്കുന്നതിനാല്‍ ഇത്തവണത്തെ ഓണം വാരാഘോഷം കൂടുതല്‍ വിപുലമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനായ ചടങ്ങില്‍ എംഎല്‍എമാരായ സി കെ ഹരീന്ദ്രന്‍, വി കെ പ്രശാന്ത്, കൗണ്‍സിലര്‍മാരായ ഡോ റീന കെ എസ്, അംശു വാമദേവന്‍ തുടങ്ങിയവരും പങ്കെടുത്തു.

Also read: ഇടവേളയ്ക്ക് വിരാമം ; നിറഞ്ഞാടി ത്രസിപ്പിക്കാന്‍ അനന്തപുരിയിൽ വീണ്ടും സർക്കസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.