തിരുവനന്തപുരം : റെക്കോഡ് വിൽപന നടന്ന ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ഫലങ്ങൾ പ്രഖ്യാപിച്ചു (Onam Bumper 2023 Draw Winners). TE 230662 എന്ന നമ്പർ ടിക്കറ്റിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം. പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. സെപ്‌റ്റംബർ 11നാണ് ടിക്കറ്റ് കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് അയച്ചത്. 46.80 കോടിയുടെ ടിക്കറ്റാണ് പാലക്കാട് ജില്ലയില്‍ വിറ്റത്.
ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. TH 305041, TL 894358, TC 708749, TH 305041, TA 781521, TD 166207, TB 398415, TC 320948, TJ 410906, TC 946028,TE 421674, TB 515087, TC 151097, TE 220042, TG 381795, TC 287627, TH 314711, TG 496751, TJ 223848, TB 617215 എന്നീ നമ്പർ ടിക്കറ്റുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്.
50 ലക്ഷം വീതം 20 പേർക്കാണ് മൂന്നാം സമ്മാനം. TA 323519, TB 819441, TC 658646, TD 774483, TE 249362, TG 212431, TH 725449, TJ 163833, TK 581122, TL 449456, TA 444260, TB 616942, TC 331259, TD 704831, TE 499788, TG 837233, TH 176786, TJ 355104, TK 233939, TL 246507 എന്നീ നമ്പറുകളാണ് മൂന്നാം സമ്മാനത്തിന് അർഹമായത്. അഞ്ച് ലക്ഷം വീതം 10 പേർക്കാണ് നാലാം സമ്മാനം.
TA 372863, TB 748754, TC 589273, TD 672999, TE 709155, TG 927707, TH 612866, TJ 405280, TK 138921, TL 392752 എന്നീ നമ്പറുകളാണ് നാലാം സമ്മാനത്തിന് അർഹമായത്. രണ്ട് ലക്ഷം വീതം 10 പേർക്ക് ആണ് അഞ്ചാം സമ്മാനം. TA 661830, TB 260345, TC 929957, TD 479221, TE 799045, TG 661206, TH 190282, TJ 803464, TK 211926, TL 492466 എന്നീ നമ്പറുകളാണ് അഞ്ചാം സമ്മാനത്തിന് അർഹമായത്.
25 കോടി സമ്മാനം നേടുമ്പോൾ അതിൽ നിന്ന് 10 ശതമാനം അതായത് രണ്ടര കോടി രൂപ ഏജന്‍റ് കമ്മിഷനായി ഈടാക്കും. ബാക്കി ഇരുപത്തിരണ്ടര കോടി രൂപയിൽ നിന്ന് 30 ശതമാനം ആദായ നികുതി ഈടാക്കും. ഇതും കഴിഞ്ഞു 15 കോടി 75 ലക്ഷം രൂപയാണ് ബമ്പർ ജേതാവിന് ലഭിക്കുക. ഇതിന് പുറമെ ജേതാവ് തന്‍റെ നികുതി സ്ലാബ് അനുസരിച്ച് പിന്നീട് സെസും അടക്കേണ്ടി വരും.
സംസ്ഥാനത്താകെ വിറ്റത് 75 ലക്ഷം ടിക്കറ്റുകളാണ്. ഏറ്റവും കൂടുതൽ വിറ്റത് പാലക്കാടും രണ്ടാമത് തൃശൂരുമാണ്. തിരുവോണം ബമ്പർ ഫലപ്രഖ്യാപനത്തിനു മുൻപ് ഈ വർഷത്തെ പൂജ ബംബർ ഭാഗ്യക്കുറിയുടെ പ്രകാശനവും ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.