ETV Bharat / state

Onam 2023 Flower Market Kerala പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും; സജീവമായി പൂവിപണിയും

Thiruvananthapuram chalai Flower market ഓണത്തെ വരവേറ്റുകൊണ്ട് അത്തം പിറന്നിരിക്കുകയാണ്. തലസ്ഥാനത്തെ ചാല മാർക്കറ്റിൽ പൂവിപണി സജീവമായിരിക്കുകയാണ്. സ്‌കൂളുകളിലും ഓഫിസുകളിലും ഓണാഘോഷങ്ങൾ ആരംഭിക്കുന്നതോടെ പൂ വിപണി പൊടിപൊടിക്കുമെന്നാണ് പ്രതീക്ഷ.

പൂവിപണി  ഓണ വിപണി  ഓണം  ഓണം  തിരുവനന്തപുരം ചാല മാർക്കറ്റ്  ചാല മാർക്കറ്റ്  ചാല മാർക്കറ്റ്  പൂകൃഷി  അത്തം  ഓണം പൂവിപണി  റെഡ് റോസ  പൂക്കളം  പൂവിപണി സജീവം  Flower market kerala  Thiruvananthapuram chalai Flower market  chalai Flower market  Flower market
Flower market kerala
author img

By

Published : Aug 20, 2023, 3:27 PM IST

സജീവമായി പൂവിപണി

തിരുവനന്തപുരം : അത്തം ഒന്ന് മുതൽ അത്തപ്പൂക്കളമിട്ടാണ് മലയാളികൾ ഓണത്തെ(Onam) വരവേൽക്കുന്നത്. സമൃദ്ധിയുടെയും വർണക്കാഴ്‌ചകളുടെയും നാളുകളാണ് ഇനി അങ്ങോട്ട്. തലസ്ഥാനത്തെ ചാല മാർക്കറ്റിൽ ഓണത്തെ വരവേൽക്കാൻ പൂക്കടകളും പതിവിലും ആവേശത്തോടെ സജീവമാവുകയാണ്.

തമിഴ്‌നാട്ടിലെ(Tamil nadu) മധുരയിൽ നിന്നും തോവാളയിൽ നിന്നും സ്ഥിരമായി എത്തുന്ന റെഡ് റോസ, ജമന്തി എന്നിവ കൂടാതെ ഓണം പ്രമാണിച്ച് ഡാർക്ക്‌ അരളി, ആസ്‌ട്രെസ്, വെള്ള ജമന്തി, കോഴിപ്പൂ, പനിനീർ റോസ് എന്നിവയും പട്ടികയിലെ താരങ്ങളാണ്. 1,000 രൂപയുള്ള മുല്ലയ്ക്കും 1,200 രൂപയുള്ള പിച്ചിയ്ക്കുമാണ് കൂട്ടത്തിൽ ഏറ്റവും വില കൂടുതൽ. ഓണം സീസൺ ലക്ഷ്യമിട്ട് കർണാടകയിലെ ഹൊസൂർ, ബെംഗളൂരു, തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ എന്നിവിടങ്ങളിൽ നിന്നും ചാല മാർക്കറ്റിലേക്ക് (chalai market) പൂക്കളുടെ വരവ് ആരംഭിച്ചിട്ടുണ്ട്.

സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ഓണാഘോഷം തുടങ്ങുന്നതോടെ പല വെറൈറ്റി പൂക്കൾ കൂടി വിപണിയിലേക്ക് എത്തുമെന്നും വ്യാപാരികൾ പറയുന്നു. വരും നാളുകളിലാകും വിപണിയും സജീവമാവുക. ഓണാഘോഷത്തിന് മലയാളിക്ക് പൂക്കളമൊരുക്കാനായി അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള പൂക്കളുടെ വരവ് വരും ദിവസങ്ങളിലും വർധിക്കും. കച്ചവടം പൊടിപൊടിച്ചാൽ ഇത്തവണത്തെ ഓണം കളറാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

ഇറക്കുമതിയല്ല, ഇത് ഇവിടെ വിളയിച്ചെടുത്തത് : ചെണ്ടുമല്ലിയും വാടാമല്ലിയും ജമന്തിയുമൊക്കെ അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ചാണ് വിപണിയെങ്കിലും പൂക്കൾ കൃഷി ചെയ്യുന്നവരും കുറവല്ല കേരളത്തിൽ. ഓണം വിപണി മുന്നിൽ കണ്ട് കേരളത്തിൽ പലയിടത്തും പൂക്കൾ കൃഷി ചെയ്യുന്ന കർഷകരും കൂട്ടായ്‌മകളുമുണ്ട്. ഇരിങ്ങൽ കൊളാവിപ്പാലത്തെ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹോളോബ്രിക്‌സ് യൂണിറ്റിലും ഇത്തവണ പൂപ്പാടം ഒരുക്കി.

ചെണ്ടുമല്ലിയും വാടാമല്ലിയുമാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഒരു ഏക്കറിലേറെ സ്ഥലത്താണ് പൂകൃഷി. കൊയിലാണ്ടി നഗരസഭയിലെ പുളിയഞ്ചേരിയിലെ അയ്യപ്പാരി ക്ലസ്റ്ററിലും പൂകൃഷി തകൃതിയായി നടക്കുന്നു. മാരി ഗോൾഡ് എഫ്.ഐ.ജി സംഘമാണ് ഇവിടെ കൃഷി ചെയ്യുന്നത്.

സംഘാംഗങ്ങൾ ഓരോരുത്തരും ആയിരം രൂപയിട്ട് പാട്ടത്തിനെടുത്ത സ്ഥലത്താണ് പൂകൃഷി. ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലികളാണ് ഇവിടെ കൃഷി ചെയ്യുന്നത്.

Read more : Marigold Cultivation Kerala onam ഓണത്തിന് പൂവിടാൻ അതിർത്തി കടക്കണ്ട, ഞമ്മളെ കോഴിക്കോട്ടേക്ക് പാഞ്ഞോളൂ...പൂപ്പാടം റെഡി

കോട്ടയത്തെ വനിത കൂട്ടായ്‌മയുടെ കൃഷി : കോട്ടയം തിരുവാർപ്പിലും കെങ്കേമമായി പൂക്കൾ കൃഷി ചെയ്യുകയാണ് വനിത കൂട്ടായ്‌മ. തൊഴിലുറപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ ചേർന്നാണ് പൂക്കൾ കൃഷി ചെയ്യുന്നത്. രണ്ടാം തവണയാണ് പഞ്ചായത്തിന്‍റെ സഹായത്തോടെ ഈ കൂട്ടായ്‌മ ബന്തിപ്പൂ കൃഷി ചെയ്‌ത് വിജയിക്കുന്നത്. തിരുവാർപ്പ് പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സഹായത്തോടെയാണ് കൃഷി.

കഴിഞ്ഞ ഓണത്തിനും പൂകൃഷി ചെയ്‌ത് നേട്ടം കൊയ്യാൻ ഈ വനിത സംഘത്തിന് സാധിച്ചിരുന്നു. ഇതിന്‍റെ ആത്മവിശ്വാസവും ഇത്തവണത്തെ കൃഷിക്ക് ഒപ്പമുണ്ടായിരുന്നു. കൃഷി ഭവൻ നൽകിയ 30 ദിവസമായ തൈ ഉപയോഗിച്ചായിരുന്നു പൂകൃഷി. പൂന്തോട്ടം പരിപാലിക്കുന്നത് ഗ്രൂപ്പിലെ ഏഴ് വനിതകളാണ്. പൂക്കൾ ആവശ്യമുള്ളവർ ഇവിടെ നേരിട്ടെത്തി വാങ്ങാറുണ്ട്. ഇത് കൂടാതെ, കോട്ടയത്തെ പൂ മാർക്കറ്റിലും ഇവർ വിൽപ്പനക്കായി പൂക്കൾ എത്തിക്കുന്നുണ്ട്‌.

Read more : കോട്ടയത്തിന് പൂക്കളമിടാൻ തിരുവാർപ്പില്‍ പൂപ്പാടം റെഡി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.