തിരുവനന്തപുരം: കിഫ്ബിയില്‍ സി ആന്റ് എജി ഓഡിറ്റ് നടത്തേണ്ട ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും നിലപാടിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഡിറ്റ് നടത്തിയാല്‍ മാത്രമെ വിശദമായ പരിശോധന നടത്താനാകു. മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളെ തെറ്റിധരിപ്പിക്കുയാണ്. കിഫ്ബിയില്‍ സുതാര്യമായ പരിശോധന വേണമെന്ന് നിയമസഭയില്‍ സ്പീക്കര്‍ പോലും പറഞ്ഞതാണ്. സ്പീക്കര്‍ പറഞ്ഞതിനെക്കുറിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും എന്താണ് പറയാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു.
ഓഡിറ്റ് നടത്താത്തത് അഴിമതിയാണ്. കിഫ്ബി പദ്ധതികള്‍ വിലയിരുത്താന്‍ ടെറാനസ് എന്ന കമ്പനിയെ ചുമതലപ്പെടുത്തിയതിന്റെ എന്ത് ആവശ്യമാണ് ഉള്ളത്. ടെറനാസ് കിഫ്ബിക്ക് എത്ര കോടി ലാഭമുണ്ടാക്കി എന്നതിന് പകരം ടെറാനസ് എത്ര കോടി ഉണ്ടാക്കി എന്നാണ് അറിയേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.