തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച ആദ്യ രോഗി ആശുപത്രി വിട്ടു. യു.കെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയെയാണ് പരിശോധന ഫലം നെഗറ്റീവ് ആയതോടെ ഡിസ്‌ചാർജ് ചെയ്‌തത്. അതേസമയം എട്ട് പേർക്ക് കൂടി കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ചതായി മന്ത്രി വീണ ജോർജ് അറിയിച്ചു.
ഇതോടെ, സംസ്ഥാനത്തെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 37 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ തിരുവനന്തപുരം ഒന്ന്, കൊല്ലം ഒന്ന്, ആലപ്പുഴ രണ്ട്, എറണാകുളം രണ്ട്, തൃശൂര്‍ രണ്ട്, എന്നിങ്ങനെയാണ് കണക്കുകൾ. ഏഴ് പേർ വിദേശത്തു നിന്ന് എത്തിയവരാണ്.
ALSO READ: ഒച്ച് രഹിത ഗ്രാമം; പ്രതീക്ഷയൊരുക്കി ഒച്ചിന്‍റെ പുറംതോടുകൾ കൊണ്ടുള്ള നക്ഷത്രം
ഇതിൽ യു.കെയിൽ നിന്ന് എറണാകുളത്തെത്തിയ മൂന്ന് വയസുള്ള പെൺകുഞ്ഞും ഉൾപ്പെടുന്നു. ഒരാൾ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള തൃശൂർ സ്വദേശിനിയായ 71 കാരിയാണ്. രോഗികള്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.