തിരുവനന്തപുരം: ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന കേസിൽ ജാമ്യത്തിൽ കഴിയുന്ന വയോധികൻ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ. പാങ്ങപ്പാറ മണി മന്ദിരത്തിൽ സുകുമാരനെയാണ് (81) ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
വർഷങ്ങളായി ശയ്യാവലംബിയായ 75കാരിയായ ഭാര്യ പ്രസന്നയുടെ ദുരിതത്തെ തുടർന്ന് സുകുമാരൻ നായർ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സുകുമാരൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 2021 ജൂലൈ മാസത്തിലാണ് സംഭവം. ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്‌ത സുകുമാരൻ ഇപ്പോൾ ജാമ്യത്തിലാണ്. ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ ആളില്ലാത്ത സമയത്താണ് സുകുമാരൻ ആത്മഹത്യ ചെയ്‌തത്.
ALSO READ: വാവ സുരേഷിന് മൂർഖന്‍റെ കടിയേറ്റു; തീവ്രപരിചരണ വിഭാഗത്തില്‍