ETV Bharat / state

തിരുവനന്തപുരത്ത് തളര്‍ന്ന് കിടപ്പിലായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു - നെയ്യാറ്റിൻകരയിൽ വൃദ്ധനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി

ഒരു ഭാഗം തളർന്ന ഗോപി പത്ത് വർഷമായി കിടപ്പിലായിരുന്നു

old man beheaded by wife in Neyyattinkara  Neyyattinkara  Neyyattinkara crime  old man beheaded by wife  നെയ്യാറ്റിൻകരയിൽ വൃദ്ധനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി  വൃദ്ധനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി
നെയ്യാറ്റിൻകരയിൽ വൃദ്ധനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി
author img

By

Published : Oct 19, 2021, 6:14 PM IST

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ തളര്‍ന്നുകിടപ്പിലായ വൃദ്ധനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി. മണവാരി സ്വദേശി ജാനദാസ് എന്ന ഗോപി(72)യെയാണ് ഭാര്യ സുമതി(67) കൊലപ്പെടുത്തിയത്. ചൊവ്വാഴ്‌ച രാവിലെയാണ്, ദമ്പതികളുടെ മകൻ സുനിൽ ദാസ് പുതുതായി വയ്ക്കുന്ന വീടിനുസമീപത്തെ ഒറ്റമുറി കെട്ടിടത്തിൽ ഗോപിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സുനിൽ ദാസ് പ്രഭാതഭക്ഷണവുമായി എത്തിയപ്പോഴാണ് ഗോപിയെ മരിച്ച നിലയിൽ കണ്ടത്. ഒരു ഭാഗം തളർന്ന ഗോപി പത്ത് വർഷമായി കിടപ്പിലായിരുന്നു. ആറ് മാസമായി മകൾ സുനിതയുടെ കാഞ്ഞാംപുറത്തെ വീട്ടിലായിരുന്നു ദമ്പതികൾ. സുനിലിന്‍റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് ഇവരെ മണവാരിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

Also Read: മൂവാറ്റുപുഴയാറിലെ ജലനിരപ്പുയരുന്നു ; ജാഗ്രതാനിര്‍ദേശം

സുമതിയെ വീടിനുസമീപത്തെ കുളത്തിന്‍റെ കരയിൽ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാരായമുട്ടം പൊലീസ് സുമതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

വീടിനുള്ളിൽ നിന്ന് കൊലയ്ക്കുപയോഗിച്ച കറിക്കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് പിന്നിലുള്ള കാരണം സുമതിയെ കൂടുതൽ ചോദ്യം ചെയ്‌താൽ മാത്രമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.