ETV Bharat / state

വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍: സർക്കാർ ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൗസ് കീപ്പിങ് വിഭാഗത്തിന്‍റെ സര്‍ക്കുലര്‍ - ഹൗസ് കീപ്പിങ് വിഭാഗത്തിന്‍റെ സര്‍ക്കുലര്‍

ചില ഉദ്യോഗസ്ഥര്‍ വീട്ടിലെ മാലിന്യം ഓഫിസില്‍ എത്തിക്കുകയും ആരുടെയും ശ്രദ്ധയില്‍ പെടാതെ സെക്രട്ടേറിയറ്റില്‍ മാലിന്യം നിക്ഷേപിക്കാനുള്ള ചവറ്റുകുട്ടകളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു എന്നും സര്‍ക്കുലറില്‍ പറയുന്നു.

Officials dump household waste in Secretariat  Secretariat  household waste in Secretariat  വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ തള്ളുന്നു  സെക്രട്ടേറിയറ്റില്‍ മനാലിന്യം തള്ളുന്നു  സര്‍ക്കുലര്‍  ഹൗസ് കീപ്പിങ് വിഭാഗത്തിന്‍റെ സര്‍ക്കുലര്‍  മാലിന്യം
ഉദ്യോഗസ്ഥര്‍ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ തള്ളുന്നു
author img

By

Published : May 25, 2023, 12:19 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി അടക്കമുളളവരുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥർ അവരവരുടെ വീടുകളിലെ മാലിന്യം കൊണ്ടുവന്ന് തള്ളുന്നതായി ഹൗസ്‌കീപ്പിങ് വിഭാഗം. ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥരില്‍ ചിലര്‍ വീട്ടിലെ മാലിന്യം ഓഫിസില്‍ എത്തിക്കുകയും ആരുടെയും ശ്രദ്ധയില്‍ പെടാതെ മാലിന്യം നിക്ഷേപിക്കാനുള്ള ചവറ്റുകുട്ടകളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു എന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.

Officials dump household waste in Secretariat  Secretariat  household waste in Secretariat  വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ തള്ളുന്നു  സെക്രട്ടേറിയറ്റില്‍ മനാലിന്യം തള്ളുന്നു  സര്‍ക്കുലര്‍  ഹൗസ് കീപ്പിങ് വിഭാഗത്തിന്‍റെ സര്‍ക്കുലര്‍  മാലിന്യം
സര്‍ക്കുലറിന്‍റെ പതിപ്പ്

അതിനാല്‍ ഇത്തരത്തില്‍ സ്ഥാപിച്ച ചവറ്റുകുട്ടകള്‍ സിസിടിവി നിരീക്ഷണത്തിലാക്കുകയാണെന്നും ഇത്തരം നടപടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. മാലിന്യ മുക്തം നവകേരളം പദ്ധിയുടെ ഭാഗമായി സെക്രട്ടേറിയറ്റിലെ മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളിലാണ് ഉദ്യോഗസ്ഥരുടെ ഈ നടപടി സംബന്ധിച്ച് സര്‍ക്കുലറില്‍ പറയുന്നത്.

മാലന്യ സംസ്‌കരണത്തിന് പദ്ധതികള്‍ തയാറാക്കുന്നതും അത് കൃത്യമായി നടപ്പിലാക്കുകയും ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുന്ന തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ഓഫിസ് അടക്കമുള്ളവ പ്രവര്‍ത്തിക്കുന്ന ഭരണ സിരാകേന്ദ്രത്തിലാണ് ഇത്തരം നടപടി. ഉദ്യോഗസ്ഥരുടെ ബദല്‍ മാലിന്യ സംസ്‌കരണം എന്ന രീതിയിലാണ് ഇത് വിലയിരുത്തുന്നത്. സെക്രട്ടേറിയറ്റില്‍ മാത്രമല്ല അനക്‌സ്‌1, അനക്‌സ് 2 എന്നിവിടങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. ഇത് നിരവധി തവണ ആവര്‍ത്തിച്ചതോടെയാണ് സര്‍ക്കുലറുമായി ഹൗസ്‌കീപ്പിങ് വിഭാഗം സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

വിമർശന സർക്കുലർ: ജീവനക്കാരുടെ മറ്റ് ചില പ്രവര്‍ത്തനങ്ങളിലും സര്‍ക്കുലറില്‍ വിമര്‍ശനമുണ്ട്. ഓഫിസിന് പുറത്തുള്ള ഇടനാഴിയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഫയലുകള്‍, രജിസ്റ്ററുകള്‍, റിപ്പോര്‍ട്ടുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ വലിയ രീതിയില്‍ ഉപേക്ഷിച്ച നിലയില്‍ കിടക്കുകയാണ്. ഇവയില്‍ ആവശ്യമുള്ളത് അടിയന്തരമായി തരംതിരിച്ച് ഭദ്രമായി സൂക്ഷിക്കുകയും മറ്റുള്ളവ നീക്കം ചെയ്യുകയും ചെയ്യണം. ഇതില്‍ നടപടിയുണ്ടിയില്ലെങ്കില്‍ ആ സെക്ഷനിലെ സൂപ്പര്‍വൈസറി ഉദ്യോഗസ്ഥനില്‍ നിന്ന് പിഴ ഈടാക്കും.

വിവിധ ഇടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന കമ്പ്യൂട്ടറുകള്‍ ഉടന്‍ നീക്കം ചെയ്യണം. ഉപേക്ഷിച്ച നിലയിലുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യണം. ചില ഉദ്യോഗസ്ഥര്‍ കുപ്പികളിലും മറ്റും വെള്ളം നിറച്ച് അലങ്കാര ചെടികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് കൊതുക്‌ പെരുകാന്‍ കാരണമാകുന്നു. അതിനാല്‍ അത് ഇവ അടിയന്തരമായി നീക്കാന്‍ നടപടി സ്വീകരിക്കണം.

നായ ശല്യം: സെക്രട്ടേറിയറ്റിലെ നായ ശല്യം വര്‍ധിക്കുന്നതിന് കാരണം ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇവയ്ക്ക് ഭക്ഷണവും സംരക്ഷണവും നല്‍കുന്നതിനാലാണ്. ഇത് അവസാനിപ്പിക്കണം. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കുന്നുണ്ട്. സെക്രട്ടേറിയറ്റില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. ടോയ്‌ലറ്റുകളില്‍ നാപ്‌കിന്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നതിനും ശുചിത്വം ജലലഭ്യത ഉറപ്പാക്കുന്നതിനും ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.

വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ നിക്ഷേപിക്കുന്ന സംഭവം നിരന്തരം ആവര്‍ത്തിച്ചതോടെയാണ് ശക്തമായ നടപടിയെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പച്ചക്കറി മാലിന്യം, ഭക്ഷണ മാലിന്യം എന്നിവയടക്കമാണ് കവറുകളിലാക്കി ചവറ്റുകുട്ടകളില്‍ നിക്ഷേപിച്ചിരുന്നത്. സെക്രട്ടേറിയറ്റ് പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന് നേരത്തെ തന്നെ സര്‍ക്കലുറായി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് നിലനില്‍ക്കെയാണ് ഉദ്യോഗസ്ഥര്‍ മാലിന്യ സംസ്‌കരണത്തിന് മറ്റൊരു മാതൃക കാണിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.