മകരവിളക്ക് തെളിയിക്കാനുളള മലയരയയുടെ അവകാശം പുനസ്ഥാപിക്കണമെന്ന് ബിജെപി എംഎൽഎ ഒ .രാജഗോപാൽ.
മലയരയ വിഭാഗത്തിന്‍റെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ.
ഒ.രാജഗോപാലിന്റെ ശ്രദ്ധ ക്ഷണിക്കൽ ചരിത്രപരമായ നാഴികക്കല്ലെന്ന് സ്പീക്കർ പ്രതികരിച്ചു. മകരവിളക്കിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തുന്നതാണ് രാജഗോപാലിന്‍റെ നടപടി. മകര വിളക്ക് തെളിയിക്കുന്നതാണെന്ന് തുറന്നു പറഞ്ഞതിന് സ്പീക്കർ രാജഗോപാലിനെ അഭിനന്ദിച്ചു.