തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കടലില്‍ അപകടത്തില്‍പെട്ട് മരിച്ചത് 327 മത്സ്യത്തൊഴിലാളികളെന്ന് സര്‍ക്കാര്‍. ഇതിന് പുറമെ ഓഖി ദുരന്തത്തില്‍ 91 മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
Also Read: പ്രതിപക്ഷ പ്രസംഗം ഭരണപക്ഷം മനഃപൂര്‍വം തടസപ്പെടുത്തുന്നു: വിഡി സതീശൻ
ഷാഫി പറമ്പലില്‍ എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് കണക്ക് പുറത്തുവിട്ടത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ലഭ്യമായ കണക്കാണിത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം. 145 പേരാണ് കടലിലെ അപകടങ്ങളില്‍ മരിച്ചത്. കൊല്ലം 68, ആലപ്പുഴ 25, കോട്ടയം 5, എറണാകുളം 25, തൃശൂര്‍ 5, പാലക്കാട് 1, മലപ്പുറം 11, കോഴിക്കോട് 19, കണ്ണൂര്‍ 7, കാസര്‍കോട് 16 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നുള്ള കണക്ക്.