ETV Bharat / state

യുഡിഎഫിനെ എന്‍എസ്എസ് പിന്തുണയ്ക്കുന്നതില്‍ സന്തോഷം: ഉമ്മന്‍ചാണ്ടി - AICC General Secretary Oommen Chandy

തങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്നവരെ വിമര്‍ശിക്കുക എന്നത് സിപിഎം ശൈലിയാണെന്നും അതുകൊണ്ടാണ് എന്‍എസ്‌എസിനെതിരെ വിമര്‍ശനവുമായി അവര്‍ രംഗത്ത് വന്നിരിക്കുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി  ഉമ്മന്‍ചാണ്ടി

യുഡിഎഫിനെ എന്‍എസ്‌എസ് പിന്തുണക്കുന്നതില്‍ സന്തോഷം
author img

By

Published : Oct 16, 2019, 2:32 PM IST

Updated : Oct 16, 2019, 3:54 PM IST

തിരുവനന്തപുരം: എന്‍എസ്‌എസ്, യുഡിഎഫിനെ പിന്തുണക്കുന്നതില്‍ സന്തോഷമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. യുഡിഎഫിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിക്കുകയാണ്. ഈ പിന്തുണ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് തെളിഞ്ഞതാണ്. തങ്ങള്‍ക്കെതിരായി നിലപാട് സ്വീകരിക്കുന്നവരെ വിമര്‍ശിക്കുക എന്നത് സിപിഎം ശൈലിയാണ്. അതുകൊണ്ടാണ് എന്‍എസ്‌എസിനെതിരെ വിമര്‍ശനവുമായി അവര്‍ രംഗത്ത് വന്നിരിക്കുന്നത്. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ചാല്‍ ശബരിമല പ്രശ്‌നം അവസാനിക്കും. യുഡിഎഫ് ആരുമായും വോട്ടു കച്ചവടത്തിനില്ലെന്നും സ്വന്തം ശക്തിയില്‍ യുഡിഎഫിന് വിശ്വാസമുണ്ടെന്നും ഉമ്മന്‍ചാണ്ടി വട്ടിയൂര്‍ക്കാവില്‍ പറഞ്ഞു.

യുഡിഎഫിനെ എന്‍എസ്എസ് പിന്തുണയ്ക്കുന്നതില്‍ സന്തോഷം: ഉമ്മന്‍ചാണ്ടി

Intro:എന്‍.എസ്.എസ് യു.ഡി.എഫിനെ പിന്തുണയ്ക്കുന്നതില്‍ സന്തോഷമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. തങ്ങള്‍ക്കെതിരായി നിലപാട് സ്വീകരിക്കുന്നവരെ വിമര്‍ശിക്കുക എന്നത് സി.പി.എം ശൈലിയാണ്. അതു കെണ്ടാണ് എന്‍.എസ്. എസിനെതിരെ വിമര്‍സനവുമായി അവര്‍ രംഗത്തു വന്നിരിക്കുന്നത്. യു.ഡി.എഫിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ഏറുകയാണ്. അത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തു തെളിഞ്ഞതാണ്. യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ചാല്‍ അപ്പോള്‍ ശബരിമല പ്രശ്‌നം തീരുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് ആരുമായും വോട്ടു കച്ചവടത്തിനില്ലെന്നും സ്വന്തം ശക്തിയില്‍ യു.ഡി.എഫിന് വിശ്വാസമുണ്ടെന്നും ഉമ്മന്‍ചാണ്ടി വട്ടിയൂര്‍കാവില്‍ പറഞ്ഞു.
Body:എന്‍.എസ്.എസ് യു.ഡി.എഫിനെ പിന്തുണയ്ക്കുന്നതില്‍ സന്തോഷമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. തങ്ങള്‍ക്കെതിരായി നിലപാട് സ്വീകരിക്കുന്നവരെ വിമര്‍ശിക്കുക എന്നത് സി.പി.എം ശൈലിയാണ്. അതു കെണ്ടാണ് എന്‍.എസ്. എസിനെതിരെ വിമര്‍സനവുമായി അവര്‍ രംഗത്തു വന്നിരിക്കുന്നത്. യു.ഡി.എഫിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ഏറുകയാണ്. അത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തു തെളിഞ്ഞതാണ്. യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ചാല്‍ അപ്പോള്‍ ശബരിമല പ്രശ്‌നം തീരുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് ആരുമായും വോട്ടു കച്ചവടത്തിനില്ലെന്നും സ്വന്തം ശക്തിയില്‍ യു.ഡി.എഫിന് വിശ്വാസമുണ്ടെന്നും ഉമ്മന്‍ചാണ്ടി വട്ടിയൂര്‍കാവില്‍ പറഞ്ഞു.
Conclusion:
Last Updated : Oct 16, 2019, 3:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.