തിരുവനന്തപുരം: യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് എന്‍എസ്എസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശരി ദൂരമാണ് അവര്‍ തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. യുഡിഎഫാണ് ശരിയുടെ പക്ഷത്തുള്ളത്. അതുകൊണ്ട് ശരിദൂരം യുഡിഎഫിന് അനുകൂലമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്‍റെ സമദൂരത്തിന്‍റെ ഗുണഭോക്താക്കള്‍ എല്‍ഡിഎഫായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് രാഷ്‌ട്രീയം ചര്‍ച്ചയാക്കാതെ പാലായിലെ വിജയം പറഞ്ഞ് മേനി നടിക്കുന്നു. ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെതിരാകുമെന്നും അഞ്ചിടത്തും യുഡിഎഫ് ഉജ്ജ്വല ജയം നേടുമെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ അഞ്ചിടത്തും യുഡിഎഫ് ജയിക്കുമെന്നും എല്‍ഡിഎഫ് രാഷ്‌ട്രീയം ചര്‍ച്ചയാക്കാതെ ഒഴിഞ്ഞുമാറുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.