ETV Bharat / state

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ഇതുവരെ എന്‍ക്യൂഎഎസ്‌ ലഭിച്ചത് 166 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക്

രണ്ട് ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ് അംഗീകാരവും ഒരു ആശുപത്രിക്ക് പുനഃരംഗീകാരവുമാണ് ലഭിച്ചത്

nqas  nqas acknowledgement  three hospital  hospital in kerala  എന്‍ക്യൂഎഎസ്‌  എന്‍ക്യൂഎഎസ്‌ അംഗീകാരം  ആരോഗ്യ സ്ഥാപനങ്ങള്‍ക്ക്  3 ആശുപത്രികള്‍  ദേശീയ ഗുണനിലവാര അംഗീകാരം  പുനഃരംഗീകാരവുമാണ്  ആശുപത്രി  തിരുവനന്തപുരം  ഹൈടെക്ക് ലാബ്
3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ഇതുവരെ എന്‍ക്യൂഎഎസ്‌ ലഭിച്ചത് 166 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക്
author img

By

Published : Aug 2, 2023, 5:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്‍ഡേര്‍ഡ് (NQAS) അംഗീകാരം ലഭിച്ചു. രണ്ട് ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ് അംഗീകാരവും ഒരു ആശുപത്രിക്ക് പുനഃരംഗീകാരവുമാണ് ലഭിച്ചത്. പത്തനംതിട്ട എഫ്എച്ച്‌സി(FHC) കോയിപ്പുറത്തിന് 82ശതമാനം സ്‌കോറും, കോഴിക്കോട് എഫ്എച്ച്‌സി കക്കോടി 94 ശതമാനം സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്.

വയനാട് എഫ്എച്ച്‌സി പൂതാടി 90 ശതമാനത്തോടു കൂടി പുനഃരംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ 166 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ് അംഗീകാരവും 66 ആശുപത്രികള്‍ക്ക് പുനഃരംഗീകാരവും നേടാനായി. അഞ്ച് ജില്ല ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഒന്‍പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍, 109 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്.

ഇതുകൂടാതെ 10 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്‍റുകള്‍ വിലയിരുത്തിയാണ് ഓരോ ആശുപത്രിയെയും ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍.ക്യു.എ.എസ് അംഗീകാരത്തിന് മൂന്ന് വര്‍ഷ കാലാവധിയാണുളളത്.

മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്‍റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്‍റീവ് ലഭിക്കും.

കൊവിഡ് ഗവേഷണത്തിനായി ഹൈടെക്ക് ലാബ്: കൊവിഡ്-19ന്‍റെ SARS-CoV-2 പോലുള്ള വൈറസുകളെക്കുറിച്ച് ഗവേഷണം നടത്താൻ കേരളത്തിന് ഹൈടെക് ലാബ്. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (Rajiv Gandhi Centre for Biotechnology-ആര്‍ജിസിബി) ബയോ സേഫ്റ്റി ലെവല്‍ 3 ലാബിന്‍റെ (The Bio-safety Level-3 Lab) പ്രവര്‍ത്തനത്തിന് കേന്ദ്രസർക്കാരിന്‍റെ ബയോടെക്‌നോളജി വകുപ്പ് അംഗീകാരം നൽകി. തിരുവനന്തപുരത്ത് ആക്കുളത്ത് (സ്ഥിതി ചെയ്യുന്ന ആര്‍ജിസിബിയുടെ പുതിയ കാമ്പസിലാണ് ബിഎസ്എൽ-3 മോഡുലാർ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ബിഎസ്എല്‍ 3 ഏജന്‍റുകളില്‍ വൈറസായി തരംതിരിച്ചിട്ടുള്ള കൊവിഡ്-19ന്‍റെ സാര്‍സ് കോവ്-2, വൈറല്‍ പനിയ്ക്ക് കാരണമാകുന്ന ഇന്‍ഫ്ളുവന്‍സ (influenza) എന്നിവയെ സംബന്ധിച്ച ഗവേഷണങ്ങളില്‍ ഏറെ നിര്‍ണായകമാണ് ഈ സംവിധാനം. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ സമഗ്രമായ ബയോ സേഫ്റ്റി ലെവൽ 3 ലബോറട്ടറിയാണ് ഇത്.

പുതിയ ബിഎസ്എൽ 3 ലാബ് വ്യവസായം, അക്കാദമിക്, ക്ലിനിക്കൽ പങ്കാളികൾ എന്നിവരുമായുള്ള സഹകരണം വർധിപ്പിച്ച് പ്രാദേശിക പ്രാധാന്യമുള്ള രോഗാണുക്കൾക്കെതിരെ പുതിയ മരുന്നുകളും വാക്‌സിനുകളും വികസിപ്പിക്കുമെന്ന് ആർജിസിബി ഡയറക്‌ടർ പ്രൊഫ ചന്ദ്രഭാസ് നാരായണ (RGCB Director Prof Chandrabhas Narayana) പറഞ്ഞു. ഭാവിയിലെ പാൻഡെമിക് തയ്യാറെടുപ്പുകളിലേക്കുള്ള സൂനോട്ടിക് ഇൻഫെക്ഷ്യസ് ഏജന്റുകളെയും (zoonotic infectious agents) രോഗകാരികളുടെ (pathogen) പൊരുത്തപ്പെടുത്തലിനെയും കുറിച്ചുള്ള ഗ്രൗണ്ട് ബ്രേക്കിങ് ഗവേഷണം നടത്തുന്നതിനുള്ള ഒരു പ്രധാന പ്ലാറ്റ്‌ഫോമായി ലബോറട്ടറി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.