ETV Bharat / state

കൊവിഡ് പ്രതിരോധം; മാസ്‌കുകൾ സെൻട്രല്‍ ജയിലില്‍ നിന്ന്

പൂജപ്പുര സെൻട്രൽ ജയിലിലെ യൂണിറ്റിൽ മാസ്‌കുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ആരോഗ്യവകുപ്പിന്‍റെ മാനദണ്ഡമനുസരിച്ചുള്ള പ്രത്യേക തുണിയിലാണ് മാസ്‌കുകൾ നിർമ്മിക്കുന്നത്.

author img

By

Published : Mar 16, 2020, 4:25 PM IST

Updated : Mar 16, 2020, 4:57 PM IST

ഇനി മാസ്‌കുകൾ സെൻട്രൽ ജയിലിൽ നിന്നും എത്തും  മാസ്ക്  പൂജപ്പുര സെൻട്രൽ ജയിൽ  Now the masks come from the Central Prison  masks  Central Prison poojapura
ഇനി മാസ്‌കുകൾ സെൻട്രൽ ജയിലിൽ നിന്നും എത്തും

തിരുവനന്തപുരം: കൊവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങളില്‍ ആരോഗ്യവകുപ്പിന് കൈത്താങ്ങായി ജയിൽ വകുപ്പ്. ജയിലുകളില്‍ നിന്ന് പ്രതിദിനം ഇരുപതിനായിരത്തോളം മാസ്‌കുകൾ നിർമ്മിച്ചു നൽകാൻ തീരുമാനമായി. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ യൂണിറ്റിൽ മാസ്‌കുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ആരോഗ്യവകുപ്പിന്‍റെ മാനദണ്ഡമനുസരിച്ചുള്ള പ്രത്യേക തുണിയിലാണ് മാസ്‌കുകൾ നിർമ്മിക്കുന്നത്. പതിനഞ്ചോളം തടവുകാരും ജയിൽ ജീവനക്കാരുമാണ് മാസ്‌കുകൾ നിർമ്മിക്കുന്നത്.

കൊവിഡ് പ്രതിരോധം; മാസ്‌കുകൾ സെൻട്രല്‍ ജയിലില്‍ നിന്ന്

ഉപയോഗിച്ച ശേഷം വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന മാസ്‌കുകളാണിത്. പൂജപ്പുര സെൻട്രൽ ജയിലിൽ മാത്രം മൂവായിരത്തിനും അയ്യായിരത്തിനുമിടയിൽ മാസ്‌കുകൾ ദിവസേന നിർമ്മിക്കും. ഇതു കൂടാതെ സംസ്ഥാനത്തെ എട്ട് ജയിലുകളിലായി 15000 ത്തിനും 20000 ത്തിനും ഇടയിൽ മാസ്‌കുകളാണ് ആരോഗ്യവകുപ്പിന് നിർമ്മിച്ചു നൽകുന്നത്. ഒരു മാസ്‌കിന് ഏകദേശം പത്ത് രൂപയോളം നിർമ്മാണ ചെലവ് വരും. ജയിൽ വകുപ്പിന്‍റെ ഇടപെടലിലൂടെ ഒരു പരിധി വരെ മാസ്‌കുകളുടെ ക്ഷാമം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Last Updated : Mar 16, 2020, 4:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.