തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള കേരള പകർച്ചവ്യാധി നിയന്ത്രിത ബില്ലിന് വിജ്ഞാപനമായി. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിന്‍റെ കരട്, ഗവര്‍ണറുടെ അംഗീകാരത്തോടെ അടിയന്തരമായി വിജ്ഞാപനം ചെയ്യുകയായിരുന്നു. പകര്‍ച്ച വ്യാധികളെ തടയാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ ലഭിക്കുന്നതാണ് ബില്ല്.
ആളുകള്‍ പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും കൂട്ടംകൂടുക, സംസ്ഥാനത്തിനകത്തേയ്ക്ക് വിവിധ മാര്‍ഗങ്ങളിലൂടെ എത്തുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക, രോഗബാധിതരെന്ന് സംശയം തോന്നുന്നവരെ നിര്‍ബന്ധമായി ആശുപത്രികളിലോ മറ്റിടങ്ങളിലോ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുക തുടങ്ങിയ നടപടികള്‍ ഇതനുസരിച്ച് സര്‍ക്കാരിന് സ്വീകരിക്കാനാകും. ആവശ്യമെങ്കിൽ പൊതുഗതാതഗം നിര്‍ത്തിവയ്ക്കുന്നതിനും അതിര്‍ത്തി അടയ്ക്കുന്നതിനും അധികാരം നല്‍കുന്നതാണ് ബില്ല്.