തിരുവനന്തപുരം: വർക്കല എസ്.ആർ മെഡിക്കൽ കോളജിന് ജപ്തി നോട്ടീസ്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സൗത്ത് ഇന്ത്യൻ ബാങ്കാണ് ജപ്തി നടപടികൾ ആരംഭിച്ചത്. 127 കോടി രൂപയും പലിശയും അടക്കണമെന്നാണ് എസ്.ആർ മെഡിക്കൽ കോളജിന് നൽകിയ നോട്ടീസിൽ ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയാൽ മാനേജ്മെന്‍റിന് കീഴിലുള്ള വസ്തുക്കൾ ജപ്തി ചെയ്ത് ഏറ്റെടുക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. കോളജിന്റെ പേരിലുള്ള കേശവദാസപുരത്തെ സ്ഥലം നേരത്തെ ബാങ്ക് ഏറ്റെടുത്തിരുന്നു.
ക്രമക്കേടുകളുടെ പേരിൽ എസ്.ആർ മെഡിക്കൽ കോളജിലെ പരീക്ഷാഫലം തടഞ്ഞുവയ്ക്കാൻ ആരോഗ്യസർവകലാശാല തീരുമാനിച്ചിരുന്നു. എസ്.ആർ മെഡിക്കൽ കോളജിലെ ക്രമക്കേടുകളും അപര്യാപ്തതകളും മെഡിക്കൽ കൗൺസിൽ സ്ഥിരീകരിച്ചിരുന്നു. വിജിലൻസ് അന്വേഷണത്തിലും ഗുരുതരക്രമക്കേട് കണ്ടെത്തി.