തിരുവനന്തപുരം: സിൽവർ ലൈൻ അടക്കം പ്രഖ്യാപിച്ച ഒരു പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിൽവർ ലൈൻ പദ്ധതി ജന പിന്തുണയോടെ നടപ്പാക്കും. പദ്ധതിക്കെതിരായ കുപ്രചരണങ്ങളെയും എതിർപ്പിനെയും നേരിടാൻ ജനങ്ങൾ സർക്കാരിന് പിന്തുണ നൽകുന്നുണ്ട്.
ഇതിന്‍റെ ഉദാഹരണമാണ് സിൽവർ ലൈൻ സമര മേഖലകളിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കണ്ടത്. ഇവയെല്ലാം പരിഗണിച്ച് സർക്കാർ മുന്നോട്ട് പോകും. അടിസ്ഥാന സൗകര്യ വികസനത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർവേക്ക് കല്ല് തന്നെ വേണമെന്നില്ല. കല്ലിനെതിരായ പ്രതിഷേധമല്ല. ഏത് പദ്ധതിക്കെതിരെ നിക്ഷിപ്ത താത്പര്യക്കാർ വരാറുണ്ട്. പ്രതിപക്ഷം അത് മൊത്തത്തിൽ ഏറ്റെടുക്കുകയാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മോശമാണ്. എന്ന് വച്ച് വികസന പ്രവർത്തനവുമായി മുന്നോട്ട് പോകാതിരിക്കാൻ കഴിയില്ല. വികസനവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.