ETV Bharat / state

മടങ്ങാൻ ഒരുങ്ങി പ്രവാസികൾ: രജിസ്റ്റർ ചെയ്‌തത് മൂന്ന് ലക്ഷത്തിലധികം പേര്‍ - തൊഴിൽ വിസ

ഇതിൽ 56,114 പേർ ജോലി നഷ്‌ടപ്പെട്ടവരാണ്. മലപ്പുറം ജില്ലയിലേക്കാണ് ഏറ്റവും കൂടുതൽ പേര്‍ മടങ്ങാനാഗ്രഹിക്കുന്നത്.

norka registration  norka covid  നോർക്ക വെബ്സൈറ്റ്  norka website  മുഖ്യമന്ത്രി പിണറായി വിജയന്‍  ആശ്രിത വിസ  തൊഴിൽ വിസ  താമസ വിസ
വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റർ ചെയ്‌തത് മൂന്ന് ലക്ഷത്തിലധികം പേര്‍
author img

By

Published : Apr 29, 2020, 7:54 PM IST

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്താൻ താൽപര്യം പ്രകടിപ്പിച്ച് നോർക്കയുടെ വെബ്സൈറ്റിൽ ഇതുവരെ 3,20,463 പേർ രജിസ്റ്റർ ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിൽ 56,114 പേർ ജോലി നഷ്‌ടപ്പെട്ടവരാണ്.

മടങ്ങാൻ ഒരുങ്ങി പ്രവാസികൾ: രജിസ്റ്റർ ചെയ്‌തത് മൂന്ന് ലക്ഷത്തിലധികം പേര്‍

തൊഴിൽ/ താമസ വിസയിലെത്തിയ 2,23,624 പേരും സന്ദർശന വിസയിലെത്തിയ 57,436 പേരും ആശ്രിത വിസയിലെത്തിയ 20,219 പേരും മടങ്ങിവരവിന് തയ്യാറെടുക്കുന്നു. 7,276 വിദ്യാർഥികളും 9,515 ഗർഭിണികളും 10,007 മുതിർന്ന പൗരന്മാരും 748 ജയിൽ മോചിതരും കൂട്ടത്തിലുണ്ട്. മലപ്പുറം ജില്ലയിലേക്കാണ് ഏറ്റവും കൂടുതൽ പേര്‍ മടങ്ങാനാഗ്രഹിക്കുന്നത്. 54,280 പേരാണ് ജില്ലയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത്. 40,434 പേർ തൃശൂർ ജില്ലയിലേക്കും 40,431 പേർ കോഴിക്കോട്ടേക്കും മടങ്ങാൻ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.