തിരുവനന്തപുരം: എസ്ഐയുസി ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ എസ്ഇബിസി സംവരണ പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭ യോഗ തീരുമാനം. ഇതോടെ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾക്കുള്ള അഡ്‌മിഷൻ, എൻട്രൻസ് പരീക്ഷകൾ എന്നിവയ്ക്കുള്ള സംവരണം ഇവർക്കും ലഭിക്കും.
Also Read: 'ആപ്പ്' ഇല്ലാതെ മദ്യം, ജൂൺ 17 മുതല്‍ ഔട്ട്ലെറ്റുകള്‍ വഴി
ഇതിനാവശ്യമായ ഉത്തരവ് ഇറക്കി തീരുമാനം അടിയന്തരമായി നടപ്പാക്കാൻ പിന്നോക്ക സമുദായ ക്ഷേമം, ഉന്നത വിദ്യാഭ്യാസം എന്നി വകുപ്പുകൾക്ക് നിർദേശം നൽകും. സമയബന്ധിതമായി തീരുമാനം നടപ്പാക്കുന്നതിൽ മേൽനോട്ടം വഹിക്കുന്നതിന് ചീഫ് സെക്രട്ടറിയെ മന്ത്രിസഭ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.
Also Read: മരങ്ങൾ മുറിക്കാൻ അനുമതി തേടി പ്രതിപക്ഷവും; തെളിവുകൾ പുറത്ത്
ഈ വിഭാഗത്തെ ഒബിസി പട്ടികയിൽപ്പെടുത്തി സർക്കാർ ജോലിക്ക് സംവരണാനുകൂല്യം നേരത്തെ അനുവദിച്ചിരുന്നു. ഇതിനുപുറമെ, കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിക്ക് 1,064.83 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.