ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പ്; 3130 പത്രികകള്‍ തള്ളി - നാമനിർദ്ദേശ പത്രക

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനക്ക് ശേഷമാണ് പത്രികകൾ തള്ളിയത്. രാത്രി 9 മണി വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത കണക്കാണിത്.

nomination rejected  തദ്ദേശ തെരഞ്ഞെടുപ്പ്  തദ്ദേശ തെരഞ്ഞെടുപ്പ് വാര്‍ത്ത  തിരുവനന്തപുരം  നാമനിർദ്ദേശ പത്രക  നാമനിർദ്ദേശ പത്രക തള്ളി
തദ്ദേശ തെരഞ്ഞെടുപ്പ്; 3130 എണ്ണം തള്ളി
author img

By

Published : Nov 20, 2020, 9:57 PM IST

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച നാമനിർദ്ദേശ പത്രകകളിൽ 3130 എണ്ണം തള്ളി. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനക്ക് ശേഷമാണ് പത്രികകൾ തള്ളിയത്. രാത്രി 9 മണി വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത കണക്കാണിത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച മാർഗനിർദ്ദേശങ്ങൾ പാലിക്കാത്ത പത്രികകളാണ് സൂക്ഷ്മപരിശോധനയിൽ തള്ളുന്നത്. നിരസിച്ച പത്രികകളിൽ 2215 എണ്ണം ഗ്രാമപഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നതിന് സമർപ്പിച്ചതാണ്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് സമർപ്പിച്ച 305 പത്രികകളും ജില്ലാ പഞ്ചായത്തുകളിലേക്ക് സമർപ്പിച്ച 133 പത്രികകളും തള്ളിയിട്ടുണ്ട്. 477 പത്രികകളാണ് മുനിസിപ്പാലിറ്റികളിൽ നിരസിച്ചത്. ആറ് കോർപ്പറേഷനുകളിലായി 121 പത്രികകളും ഇതുവരെ നിരസിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.