തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ. കേസിൽ വിജിലൻസ് അന്വേഷണമാണ് ഉചിതമെന്ന പൊലീസിൻ്റെ ശിപാർശ സർക്കാർ തള്ളി. പൊലീസ് അന്വേഷണം മതിയെന്നും വിജിലൻസ് അന്വേഷണം വേണ്ടെന്നുള്ള ധനമന്ത്രി തോമസ് ഐസക്കിൻ്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു.
വഞ്ചിയൂർ സബ് ട്രഷറിയിലെ അക്കൗണ്ടൻ്റായിരുന്ന എം ആർ ബിജുലാൽ രണ്ടു കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് കേസ്. വിരമിച്ച സബ്ട്രഷറി ഓഫിസറുടെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കേസിൽ 90 ദിവസം പൂർത്തിയായിട്ടും കുറ്റപത്രം നൽകാത്തതിനെ തുടർന്ന് ബിജുലാലിന് ജാമ്യം ലഭിച്ചിരുന്നു.
ട്രഷറി തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ - ധനമന്ത്രി തോമസ് ഐസക്ക്
വഞ്ചിയൂർ സബ് ട്രഷറിയിലെ അക്കൗണ്ടൻ്റായിരുന്ന എം ആർ ബിജുലാൽ രണ്ടു കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് കേസ്.