ETV Bharat / state

അർഹമായ വേതനമില്ല ; കാരക്കോണം മെഡിക്കൽ കോളജില്‍ ജൂനിയര്‍ ഡോക്‌ടര്‍മാര്‍ സമരത്തില്‍

author img

By

Published : Jun 8, 2021, 7:32 PM IST

നേരത്തേ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ മാനേജ്മെന്‍റ് അംഗീകരിച്ചില്ലെന്നാരോപിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്.

No deserved wages Junior doctors at Karakonam Medical College on strike  അർഹമായ വേതനമില്ല  കാരക്കോണം മെഡിക്കൽ കോളേജിലെ ജൂനിയര്‍ ഡോക്‌ടര്‍മാര്‍ സമരത്തില്‍  കാരക്കോണം മെഡിക്കൽ കോളേജിലെ പി.ജി, ഹൗസ് സർജൻ ഡോക്ടർമാർ സമരത്തിൽ.  PG and house surgeon doctors of Karakonam Medical College on strike.  പി.ജി, ഹൗസ് സർജൻ ഡോക്ടർമാർ സമരത്തിൽ
അർഹമായ വേതനമില്ല; കാരക്കോണം മെഡിക്കൽ കോളേജിലെ ജൂനിയര്‍ ഡോക്‌ടര്‍മാര്‍ സമരത്തില്‍

തിരുവനന്തപുരം : കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജ് ആശുപത്രിയിലെ പി.ജി, ഹൗസ് സർജൻ ഡോക്ടർമാർ സമരത്തിൽ. അർഹമായ വേതനം നൽകുന്നില്ലെന്ന പരാതിയുര്‍ത്തിയാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മാനേജ്മെന്‍റ് ചെവിക്കൊള്ളുന്നില്ലെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചു.

കൊവിഡ് കാലത്ത് വിശ്രമമില്ലാത്ത ജോലിഭാരത്തിനോടൊപ്പം സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്റ്റൈപ്പെന്‍ഡ് പോലും നൽകുന്നില്ലെന്ന് യുവ ഡോക്ടർമാർ പറഞ്ഞു. സർക്കാർ നിർദേശപ്രകാരം ഹൗസ് സർജന്മാർക്ക് 28,000 രൂപ ലഭിക്കേണ്ട സ്ഥാനത്ത് പ്രതിമാസം 8000 രൂപ മാത്രമാണ് നൽകുന്നത്.

ALSO READ: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ മുതൽ

പി.ജി വിദ്യാർഥികൾക്ക് ലഭിക്കേണ്ട 57000 രൂപയിൽ 43000 രൂപ മാത്രമാണ് നൽകിവരുന്നത്. എന്നാൽ ലഭിച്ചുകൊണ്ടിരുന്ന തുക പോലും മാസങ്ങളായി നൽകുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. പി.ജി വിദ്യാർഥികളുടെ സ്റ്റൈപ്പെന്‍ഡ് കഴിഞ്ഞ ഒരു വർഷക്കാലമായി നൽകിയിട്ടില്ല.

അർഹമായ വേതനമില്ലെന്ന് ആരോപിച്ച് കാരക്കോണം മെഡിക്കൽ കോളേജിലെ ജൂനിയര്‍ ഡോക്‌ടര്‍മാര്‍ സമരത്തില്‍.

കൊവിഡ് ഡ്യൂട്ടി നോക്കുന്ന ജൂനിയർ ഡോക്ടർമാർ 24 മുതൽ 48 മണിക്കൂർ വരെ തുടർച്ചയായി സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവര്‍ക്ക് കൊവിഡ് രോഗം പിടിപെട്ടാൽ ചികിത്സ ചിലവുകൾ സ്വന്തമായി വഹിക്കേണ്ട സ്ഥിതിയാണ്. മെയ് ഒന്നുമുതല്‍ ഇവര്‍ ഡ്യൂട്ടിയിലിരിക്കെ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു.

മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ പ്രത്യക്ഷ സമരത്തിന് മുതിർന്നത്. പഠനത്തിനായി വായ്പയെടുത്തവര്‍ക്ക് തിരിച്ചടവ് മുടങ്ങിയ അവസ്ഥയിലാണ്.

ആവശ്യങ്ങള്‍ മാനേജ്മെന്‍റ് അംഗീകരിക്കാതെ വന്നപ്പോഴാണ് പ്രത്യക്ഷ സമരത്തിലേക്ക് ഡോക്ടര്‍മാര്‍ കടന്നത്. അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് കോളജ് മാനേജ്മെന്‍റിന്‍റെ വിശദീകരണം. ഫീസ് അടയ്ക്കുന്ന വിദ്യാർഥികളോട് സ്റ്റൈപ്പെന്‍ഡ് തുക കഴിച്ചുള്ളത് അടയ്ക്കാൻ ഇതിനോടകം നിർദേശിച്ചിട്ടുണ്ട്.

ALSO READ: കെ.എസ്.ആർ.ടി.സി സർവീസുകൾ നാളെ പുനരാരംഭിക്കും

ഇത്തരത്തിൽ മെയ് മാസം വരെ പലർക്കും സ്റ്റെപ്പെന്‍ഡുകള്‍ ലഭ്യമായിട്ടുണ്ടെന്നും മാനേജ്മെന്‍റ് അറിയിച്ചു. 2019 ജൂലൈയിൽ നിലവിൽ വന്ന സ്റ്റൈപ്പെന്‍ഡ് വർധനവിനെ ചൊല്ലിയുള്ള സർക്കാർ ഉത്തരവ് സംബന്ധിച്ച് കോടതിയില്‍ കേസുണ്ട്. വരുന്ന 22ന് നടക്കുന്ന ഫിനാൻസ് കമ്മിറ്റിയിൽ വിദ്യാർഥികളുടെ ഈ ആവശ്യം മുന്‍നിര്‍ത്തി അനുകൂല തീരുമാനം ഉണ്ടാകുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.