തിരുവനന്തപുരം: നിയമസഭയില്‍ എന്‍ഡിഎയുടെ സമയം മുസ്ലീം ലീഗ് അംഗം ചോദിച്ചു വാങ്ങി പ്രസംഗിച്ചത് വിവാദമായി. ലീഗ് എംഎൽഎ എൻ ഷംസുദ്ദീനാണ് എന്‍ഡിഎയുടെ മൂന്ന് മിനിട്ട് സമയം ചോദിച്ച് വാങ്ങി പ്രസംഗിച്ചത്. എന്‍ഡിഎ എംഎല്‍എമാരായ പിസി ജോർജിന്‍റേയും ഒ രാജഗോപാലിന്‍റേയും സമയം ഷംസുദ്ദീന് നൽകിക്കൊണ്ടുള്ള കത്ത് സ്പീക്കർക്ക് നൽകി.
ഷംസുദ്ദീന്റെ നടപടിയിൽ ലീഗിനുള്ളിൽ അതൃപ്തി. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ ലീഗ്- ബിജെപി ബന്ധം നിയമസഭയിൽ മറനീക്കി പുറത്തു വന്നുവെന്ന് സിപിഎം അംഗങ്ങൾ ആരോപിച്ചു.