ETV Bharat / state

നിമിഷ പ്രിയയുടെ മോചനത്തിന് സഹായം തേടി കുടുംബം; മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ടു - നിമിഷ പ്രിയക്ക് യെമനില്‍ വധ ശിക്ഷ

മോചനത്തിന് വേണ്ട സഹായം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി കുടുംബം പറഞ്ഞു.

Nimisha Priya s Family  Nimisha Priya death penalty yemen  Chief Minister pinarayi vijayan  Opposition Leader vd satheesan  നിമിഷ പ്രിയയുടെ മോചനത്തിന് സഹായം തേടി കുടുംബം  നിമിഷ പ്രിയ  നിമിഷ പ്രിയക്ക് യെമനില്‍ വധ ശിക്ഷ  നിമിഷ പ്രിയയുടെ കുടുംബം മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ടു
നിമിഷ പ്രിയയുടെ മോചനത്തിന് സഹായം തേടി കുടുംബം; മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ടു
author img

By

Published : Mar 17, 2022, 4:07 PM IST

തിരുവനന്തപുരം: വധശിക്ഷയിൽ ഇളവ് പ്രതീക്ഷിച്ച് യെമനിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിന് സഹായം തേടി കുടുംബം മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും സന്ദർശിച്ചു. ശിക്ഷ ഇളവു ചെയ്യുന്നതിനുള്ള ശ്രമങ്ങൾക്കായി രൂപീകരിച്ച നിമിഷ പ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിലിൻ്റെ ഭാരവാഹികൾക്കൊപ്പമാണ് നിമിഷയുടെ മാതാവും മകളും എത്തിയത്.

നിമിഷ പ്രിയയുടെ മോചനത്തിന് സഹായം തേടി കുടുംബം; മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ടു
മോചനത്തിന് വേണ്ട സഹായം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി കുടുംബം പറഞ്ഞു. വേണ്ട ഇടപെടൽ നടത്താൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കാൻ കേരളത്തിൽ നിന്നുള്ള എംപിമാരെ ചുമതലപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉറപ്പു നൽകി. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് യെമനിൽ നഴ്‌സായിരുന്ന നിമിഷ പ്രിയയ്ക്ക് യെമൻ കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷയിൽ ഇളവു തേടി നിമിഷപ്രിയ നൽകിയ അപേക്ഷയും മൂന്നംഗ ജഡ്‌ജിമാരുടെ ബെഞ്ച് തള്ളിയിരുന്നു. 70 ലക്ഷം രൂപ നൽകിയാൽ കേസിൽ നിന്നു പിന്മാറാൻ തയാറാണെന്ന് കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബം അറിയിച്ചിരുന്നെങ്കിലും തദ്ദേശീയരുടെ എതിർപ്പുമൂലം നടന്നിരുന്നില്ല. എന്നാൽ കേസിൽ ഇനിയും അപ്പീലിന് സാധ്യതയുണ്ട്.

കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബത്തിന് ദയാധനം കൈമാറി നിമിഷയുടെ മോചനം സാധ്യമാക്കാനാണ് ശ്രമം. ഇതിനുള്ള യാത്രാനുമതി നൽകുമെന്ന് കേന്ദ്ര സർക്കാരും ഉറപ്പു നൽകിയിട്ടുണ്ട്. ദയാധനം സമാഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ആക്ഷൻ കൗൺസിൽ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.