തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ കേരളത്തിൽ അഞ്ച് സ്ഥലങ്ങളിൽ പരിശോധന നടത്തി. മുഹമ്മദ് അസ്ലം, അബ്ദുൾ ലത്തീഫ്, നസറുദ്ദീൻ ഷാ, റംസാൻ പി., മുഹമ്മദ് മൻസൂർ എന്നീ അഞ്ച് പ്രതികളുടെ വീടുകളിലാണ് എൻഐഎ തെരച്ചിൽ നടത്തിയതെന്ന് വക്താവ് അറിയിച്ചു. തിരച്ചിലിനിടെ നിരവധി ഇലക്ട്രോണിക് വസ്തുക്കളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവർ അറസ്റ്റിലായ പ്രതികളുമായി ഗൂഡാലോചന നടത്തുകയും യുഎഇ കോൺസുലേറ്റ് ജനറലിന്‍റെ പേരിൽ ഇറക്കുമതി ചരക്കുകൾക്കിടയിൽ സ്വർണം കടത്താൻ സഹായിക്കുകയും ചെയ്തതായി ഏജൻസി അറിയിച്ചു. കേസിൽ ഇതുവരെ 21 പേരെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വർണക്കടത്ത് കേസ്; അഞ്ച് സ്ഥലങ്ങളിൽ എൻഐഎ പരിശോധന നടത്തി
മുഹമ്മദ് അസ്ലം, അബ്ദുൾ ലത്തീഫ്, നസറുദ്ദീൻ ഷാ, റംസാൻ പി., മുഹമ്മദ് മൻസൂർ എന്നീ അഞ്ച് പ്രതികളുടെ വീടുകളിലാണ് എൻഐഎ തെരച്ചിൽ നടത്തിയത്.