തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അനിൽ അംബാനിയെ ഏൽപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു. മെഡി സെപ്പ് റിലയൻസിനെ ഏൽപ്പിക്കാനുള്ള തീരുമാനത്തിനെതിരെ എൻജിഒ അസോസിയേഷൻ ഇന്ന് കരിദിനം ആചരിച്ച് സെക്രട്ടേറിയറ്റ് ധർണ സംഘടിപ്പിച്ചു
തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്നും മെഡി -സെപ്പ് സർക്കാർ ഏറ്റെടുക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. പദ്ധതി ഇന്ന് നടപ്പാക്കാനായിരുന്നു സർക്കാർ തീരുമാനം.