തിരുവനന്തപുരം: നെയ്യാറ്റിൻകര നഗരസഭക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകരും കൗൺസിലർമാരും ചേർന്ന് ഉപവാസ സമരം സംഘടിപ്പിച്ചു. നഗരസഭാ ഭരണത്തിലെ കെടുകാര്യസ്ഥതകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി രണ്ട് ദിവസമായി നടത്തിവന്ന വിവിധ പ്രതിഷേധ പരിപാടികൾക്ക് സമാപനം കുറിച്ചാണ് ഉപവാസ സമരം സംഘടിപ്പിച്ചത്. രാവിലെ ആരംഭിച്ച ഉപവാസ സമരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രമണി പി.നായർ ഉദ്ഘാടനം ചെയ്‌തു.
പദ്ധതി വിഹിതങ്ങളുടെ ചെലവഴിക്കല്‍, മാലിന്യസംസ്‌കരണം, ഈരാറ്റുപുറത്തെ വസ്‌തു ഇടപാട് തുടങ്ങിയവയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമരപരിപാടികൾ സംഘടിപ്പിച്ചത്. സോളമൻ അലക്‌സ്, മാരായമുട്ടം സുരേഷ്, അഡ്വക്കേറ്റ് കെ.അശോക് കുമാർ, ലളിത തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. വൈകിട്ട് അഞ്ച് മണിക്ക് സമരം അവസാനിപ്പിച്ചു.